×

38 അംഗ കമ്മിറ്റി; ഇടുക്കി ജില്ലാ സെക്രട്ടറിയായി കെകെ ജയചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

സിപിഐഎം . 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. ഒരാള്‍ ഒഴിവായി.

നിഷാന്ത് പി ചന്ദ്രന്‍, ഫൈസല്‍ മുഹമ്മദ്, വിആര്‍ സജി, എംപി സുനില്‍കുമാര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. എ രാധാകൃഷ്ണനാണ് കമ്മിറ്റിയില്‍നിന്നും ഒഴിവായത്.

സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന്‍ നിലവില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2001, 2006, 2011 കാലയളവില്‍ ഉടുമ്പന്‍ചോലയില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.

നിരവധി പട്ടയസമരങ്ങളിലും കര്‍ഷകതോട്ടം തൊഴിലാളി സമരങ്ങളിലും പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള ജയചന്ദ്രന്‍ (66) വെള്ളത്തൂവല്‍ കുന്നത്ത് കൃഷ്ണന്‍ ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബര്‍ 20നാണ് ജനിച്ചത്.

1970ല്‍ വെള്ളത്തൂവല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ കെഎസ്‌വൈഎഫ് ജനറല്‍ സെക്രട്ടറിയായായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1972ല്‍ ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ പാര്‍ടി അംഗമായി.

തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാല്‍ 72ലും 78 ലും കൊടിയ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 1973 ല്‍ സിപിഐഎം അടിമാലി ലോക്കല്‍ സെക്രട്ടറിയായി. 1975 ല്‍ ദേവികുളം താലൂക്ക് ജോയിന്റ് സെക്രട്ടറിയായി ഒളിവില്‍ പ്രവര്‍ത്തിച്ചു. 80 മുതല്‍ രാജാക്കാട് ഏരിയ സെക്രട്ടറി, ദേവികുളം എസ്റ്റേറ്റ് എംപ്‌ളോയീസ് യൂണിയന്‍ പ്രസിഡന്റ്, 1982 ല്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം, തുടര്‍ന്ന് സെക്രട്ടറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1989-95 കാലയളവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയായി. 1995ലാണ് ആദ്യമായി സിപിഐഎം ജില്ലാ സെക്രട്ടറിയായത്. പിന്നീട് 2012ല്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ കള്ളക്കേസില്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആക്ടിങ് സെക്രട്ടറിയായി. ഒരുവര്‍ഷം ചുമതല വഹിച്ചു.

2015 ജനുവരിയില്‍ മൂന്നാര്‍ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സെറിഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ പ്രസിഡന്റുമാണ്. ഇപ്പോള്‍ കുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കള്‍: നീതു(ദില്ലി), അനന്ത് (തിരുവനന്തപുരം). മരുമക്കള്‍: ഗിരീഷ് (എയര്‍ഫോഴ്‌സ് ജീവനക്കാരന്‍), നബിത (ടെക്‌നോപാര്‍ക്ക്).

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top