സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ 310 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നു
January 8, 2018 2:48 pm
Published by : Web Desk
സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സംഘാടകസമിതി ചെയര്മാന് കെ.എസ് മോഹനനാണ് പതാക ഉയര്‍ത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് പതാക ഏറ്റുവാങ്ങി. കൊടിയും കൊടിമരവും കപ്പിയും കയറും ദീപശിഖയുമെല്ലാം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കട്ടപ്പനയില്‍ സംഗമിച്ചത്. പ്രതിനിധി സമ്മേളനം കട്ടപ്പന ടൗണ്‍ ഹാളില്‍ രാവിലെ 10.30 ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. 14 ഏരിയകളില്‍നിന്നുള്ള 310 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റിയംഗങ്ങളുമടക്കം 345 പ്രതിനിധികള്‍ പങ്കെടുക്കും.കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്, പി കെ ഗുരുദാസന്, ഡോ. തോമസ് ഐസക്ക്, എം സി ജോസഫൈന് എന്നിവരും സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്, എം എം മണി, ബേബി ജോണ്‍, കെ ജെ തോമസ് എന്നിവരും മുഴുവന്‍സമയം സമ്മേളനത്തില്‍ പങ്കെടുക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്