നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് 47 പേർക്ക് പരിക്ക്
ഉപ്പുതറ: കുട്ടിക്കാനം – കട്ടപ്പന റോഡിൽ ഏലപ്പാറ ചിന്നാറിനുസമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് തിട്ടയിലിടിച്ചു മറിഞ്ഞ് 47 പേർക്ക് പരിക്ക്. ചങ്ങനാശേരിയിൽനിന്നും കട്ടപ്പനക്കു വന്ന പള്ളിപ്പറന്പിൽ ബസാണ് ഇന്നലെ രാവിലെ 9.25-ഓടെ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ 37 പേരും ചിന്നാർ, ചെമ്മണ്ണ് സ്കൂളുകളിലെ വിദ്യാർഥികളാണ്.
ബസ് ഡ്രൈവർ ഉപ്പുതറ കോളശേരിയിൽ മാത്യു (33), കോഴിക്കാനം തായിളായിൽ അനുൽ വിഷ്ണു (14), ഏലപ്പാറ പുത്തൻപുരക്കൽ ശ്രേയ ശശികുമാർ (13), കല്ലുംപുറത്ത് ദേവനന്ദ അജിത് (13), വെളളാംപറന്പിൽ ബ്ലെസിമോൾ വിജയൻ (14), കിഴക്കേചെമ്മണ്ണ് മുളംകാട്ടിൽ നിധിൻ രാജേഷ് (13), കൂവപ്പള്ളി പുളിമൂട്ടിൽ ഷഹാസ് നാസർ (20), മുണ്ടക്കയം പുതുപ്പറന്പിൽ മറിയംബീവി ഹാസിംബാവ (74), ഏലപ്പാറ വേലംതോട്ടിൽ ഷഹാന ഷാജി (13), വാകക്കാട് പുത്തൻപുരക്കൽ മോനിഷ കുമാർ (13), നുള്ളിവിളാകം ടെൻസി ടൈറ്റസ് (13), ഏലപ്പാറ കുറുംപടിയിൽ ഗൗരി (14), പീരുമേട് പുളിക്കൽ ഉണ്ണികൃഷ്ണൻ (50), പട്ടുമുടി എസ്റ്റേറ്റ് രാധാകൃഷ്ണൻ (51), അരസൻ (41), ഏലപ്പാറ അജിഭവൻ സ്നേഹ ഫ്രാൻസിസ് (13), പുത്തൻവീട് സിജി സ്റ്റീഫൻ (13), ജമിനി ഭവനിൽ ജനിമോൾ ജസ്റ്റിൻ ചാർളസ് (14), ബോണാമി, പൊൻവിലാസം വർഷജയകുമാർ (13), ഏലപ്പാറ പുതുപറന്പിൽ ആര്യ കൃഷ്ണൻ (13), വേലംത്തോട്ടിൽ അൻസിൽ ഷിഹാബ് (13), പോത്തുപാറ രേഹബോത്ത്ഹൗസിൽ, അക്സ അരുണ്‍ (14) ഏലപ്പാറ പുത്തൻപുരക്കൽ, ഗായത്രി ഗിരീഷ് (13), കണമല പാലമൂട്ടിൽ ബിനോ രവീന്ദ്രൻ (52), മേരികുളം സെന്റ് മേരീസ് സ്കൂളിലെ അധ്യാപകൻ മാടപ്പള്ളിൽ ജോസ് ജയിംസ് (50), ഹെലിബറിയ പുത്തൻപുരയ്ക്കൽ ജിത്തു ഷാജി (14), ചിന്നാർ, വടലിൻകൂട്ടിവിള ആൽബിൽ പീറ്റർ (22), ഹെലിബറിയ, പാറവിള ബ്ലെമിംഗ് യേശുദാസ് (13), കോഴിക്കാനം പുത്തൻപുരക്കൽ സുജിത് (14), മടുക്ക പനക്കച്ചിറ പുതുപറന്പിൽ ജോർജുകുട്ടി (57), ഏലപ്പാറ കല്ലുംപുറത്ത് ദേവജിത് (14), പോത്തുപാറ രേവന്പോത്ത് അനീഷ അരുണ്‍ (12), ഹെലിബറിയ പന്പുകുളം പുതുവൽ രാഹുൽ രാജൻ (14), ഏലപ്പാറ മുരളീ ഭവൻ അഭിജിത് ശ്രീരാജ് (14), കോഴിക്കാനം എസ്്റ്റേറ്റ് ജെൻസി സദാശിവൻ (13), ഏലപ്പാറ ബ്ലസ്സൻ (12), ഞാവേലിൽ ലിജോ ആന്റപ്പൻ (12), മുണ്ടക്കയം എട്ടാം നന്പർ അപ്പാർട്ട്മെന്റ്റിൽ മിനിക്കുട്ടി (44), പീരുമേട് പ്ലാക്കത്തടം ആഷിക് (17), ഏലപ്പാറ ബാരിക് ഇല്ലം അമർ അബ്ദുള്ള (14), ഹെലിബറിയ എസ്റ്റേറ്റ് ടി. റോബിൻ (14), ഏലപ്പാറ തോട്ടവിള പുത്തൻവീട് ടി.എസ്. ടീനമോൾ.(15), കുറ്റിയിൽ ജെറീന (14), ദിവ്യ ഭവനിൽ, ദിവ്യമോൾ രാജു (14), കോഴിക്കാനം എസ്റ്റേറ്റ് വൈ. അജയ് (14), കൊല്ലംപറന്പിൽ പി. എസ്്. റോബിൻ (15), ഏലപ്പാറ പുത്തൽപുരക്കൽ അഭിറാം മധു (14) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെ ആറുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പീരുമേട് താലൂക്ക് ആശുപത്രി, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.
കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയിൽ, ചിന്നാർ എസ്റ്ററ്റ് ചൂളവളവിനു സമീപം ഇറക്കത്തിലുള്ള കൊടുംവളവിൽ എതിരേവന്ന വാഹനത്തിനു സൈഡുകൊടുക്കാൻ ബ്രേക്കിട്ടതോടെ ബസ് നിയന്ത്രണം വിടുകയായിരുന്നു. ബസ് തിട്ടയിലിടിച്ചു മറിയുകയായിരുന്നു. തൊട്ടു മുന്നിൽ പോയ കെ.എസ്ആർടിസി ബസിലെയും അതുവഴി വന്ന മറ്റു വാഹനങ്ങളിലെയും യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പിന്നിലെ ഗ്ലാസ് തകർത്താണ് ബസിനുള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ജാക്കിയുടെ സഹായത്തോടെ ബസ് ഉയർത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് സീറ്റിനിടയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ജെസിബിയുടെ സഹായത്തോടെ വാഹനം ഉയർത്തിയും പരിശോധന നടത്തി. എഴുപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ഇ.എസ്. ബിജിമോൾ എംഎൽഎ, കട്ടപ്പന ഡിവൈഎസ് പി എൻ.സി. രാജ് മോഹൻ എന്നിവർ സ്ഥലത്തെത്തി. ഉപ്പുതറ പോലീസും പീരുമേട് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്