തീവ്രഭക്തിയുടെ പാരമ്യത്തിലാറാടി മൂന്നാറിലെ തൈപ്പൂയം; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
മൂന്നാര്‍ : തീവ്ര ഭക്തിയുടെയും 48 ദിന വൃതത്തിന്റെയും പാരമ്യതയില്‍ ഭക്തര്‍ തൈപ്പൂയം കൊണ്ടാടി. എന്നാല്‍ ഇത്തരം ക്രൂരമായ ആചാരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയായില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ പറവടക്കാടിക്കാരനും ശൂലം കുത്തലുകാരും അവരവരുടെ ഇഷ്‌ടങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് ചെയ്യുന്നതെന്നും ഇതിനായി ആരും ഇവരെ സ്വാധീനിക്കുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യുന്നില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. 48 ദിവസം കൊണ്ട് പുറം തൊലിയ്‌ക്ക് മേല്‍ പ്രത്യേക തരം ഔഷധകൂട്ടുകള്‍ ഇട്ട് തൊലി വിട്ടുപോകാതിരിക്കാന്‍ ബലപ്പെടുത്തുകയും കാലങ്ങളായി ആചരിക്കുന്നവരുമാണ് ഇത് നടത്തുന്നത്.
മൂന്നാറിലെ തമിഴ് സമൂഹം തൈപ്പൂസ ഉത്സവം ആഘോഷ പൂർവ്വം കൊണ്ടാടി … മൂന്നാറിലെ സുബ്രമണ്യൻ കോവിലിൽ നിന്ന് തപ്പ്, താള, നൃത്ത, വാദ്യഘോഷമേളങ്ങളോടെ ഭക്തർ പഴയ മൂന്നാറിലെ പാർവ്വതിയമ്മൻ കോവിലിലേയ്ക്കും അവിടെ നിന്ന് തിരിച്ച് പരമ്പരാഗത പറവക്കാവടി ,വടം കെട്ടിയ രഥവുമായി തിരിച്ച് മുരുകൻ കോവിലിലേയ്ക്ക് ഉള്ള ഘോഷയാത്രയാണ് മൂന്നാറിലെ ഉത്സവത്തിന്റെ പ്രധാന കാഴ്ച. പാരമ്പര്യമനുസരിച്ച് അസുരൻമാരിൽ പരമശിവന്റെ സഹായത്താൽ ദേവൻമാർ വിജയം നേടിയതിന്റെ സ്മരണയായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. 48 ദിവസങ്ങളിലെ വൃതാനുഷ്ടാനങ്ങളുടെയും ഉപവാസത്തിന്റെയും തയ്യാറെടുപ്പോടെയാണ് ഭക്തർ ഈ ഉത്സവം ആഘോഷിക്കുന്നത്.
മുതുകിലെയും തുടയിലേയും തൊലിയിൽ മൂർച്ചയേറിയചൂണ്ടകൾ കോർത്ത് ചരടിൽ തൂങ്ങിയാടുന്ന ” പറവക്കാവടി ” യും, ശരീരത്തിലും കവിളിലും ശൂലം തറച്ചുള്ള ” നാഗരഥർ കാവടി ” യും പൊയ്കാൽ നൃത്തവുമെല്ലാം മൂന്നാറിലെത്തിയ വിദേശ സഞ്ചാരികളിലും അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നവയായിരുന്നു …
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്