ഇങ്ങനെ ഒന്നും ചെയ്യല്ലേടാ…. മധു മോഡല്‍ ബെര്‍ത്ത് ഡേ ആഘോഷം; സംഭവം തൊടുപുഴയില്‍
മധുവിനെ തല്ലിക്കൊന്നതിന്റെ അലയൊലികള്‍ ഒഴിയുന്നതിന് മുമ്ബ് ഇത്തവണ പീഡനത്തിനിരയായിരിക്കുന്നത് ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കൈകള്‍ പോസ്റ്റിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം അനങ്ങാന്‍ പോലും ആവാത്ത രീതിയില്‍ നിര്‍ത്തി സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത്.
ആരും തലയില്‍ കൈവെച്ചു പോകുന്ന കാടത്തരങ്ങളാണ് ഈ കുട്ടികള്‍ വീഡിയോ ആക്കാന്‍ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടുന്നത്. തൊടുപുഴ നിന്നാണ് കുട്ടികളുടെ കണ്ണില്ലാത്ത ക്രൂരതയുടെ പുതിയ മുഖത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സഹപാഠിയായ യുവാവിന്റെ കൈകള്‍ പുറകോട്ട് ബന്ധിച്ച് പോസ്്റ്റില്‍ കെട്ടിയിട്ടു. സ
പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കുട്ടിയെ ചുറ്റും കൂടിയിരിക്കുന്ന സഹപാഠികളുടെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ഒരക്ഷരം പോലും മറുത്ത് പറയാനാകാതെ തലതാഴ്ത്തി കിടക്കുകയാണ്. എല്ലാവരും ചേര്‍ന്ന് അവന്റെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിക്കുന്നത് കാണാം. കണ്ണിലേക്ക് ഈ ദ്രാവകം വീഴുമ്ബോള്‍ കൈകൊണ്ട് ഒന്ന് തൂക്കാന്‍ പോലും ആവാത്ത ആ കുട്ടി തല ഒന്ന് മുകളിലേക്ക് ഉയര്‍ത്തുക പോലും ചെയ്യാതെ നിസ്സഹാനയി കിടക്കുകയാണ്. അപ്പോഴും സന്തോഷത്തോടെ ഈ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുന്നത് കാണാം.
പല നിറത്തിലുള്ള വര്‍ണ്ണ പൊടുികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തും വരെ വിതറി. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഈ ക്രൂരത അഴിച്ചു വിട്ടത്. വര്‍ണ്ണപ്പൊടികള്‍ ശരീരം മുഴുവന്‍ വിതറിയതിന് പിന്നാലെ മറ്റൊരുത്തന്‍ കുപ്പിയില്‍ കലക്കിയ ചാണക വെള്ളം വരെ ഒഴിക്കുന്നത് കാണാം. അപ്പോള്‍ മറ്റൊരാള്‍ അത അവന്റെ മുഖത്തൊഴിക്കെടാ എന്നും പറയുന്നുണ്ട്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥി ആ കുട്ടിയുടെ മുഖത്തേക്കും വായിലേക്കും വരെ ചാണക വെള്ളം അടിച്ച് ഒഴിക്കുന്നത് കാണാം. ഇത്രയൊക്കെ ക്രൂരമായി പീഡിപ്പിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാനാവാതെ പോസ്റ്റില്‍ കെട്ടിയിട്ട കുട്ടി തല താഴേക്ക് കുനിച്ച് കിടക്കുകയാണ്. മറ്റുള്ളവര്‍ അവനോട് തല പൊക്കട നിന്റെ മുഖം ഒന്ന് കാണട്ടേ എന്നു പറയുന്നതും കേള്‍്ക്കാം.
പത്തിലധികം വിദ്യാര്‍ത്ഥികളെ വീഡിയോയില്‍ കാണാം. ഇതില്‍ ഒരാള്‍ മാത്രമാണ് ഇങ്ങനെ ഒന്നും ചെയ്യല്ലേടാ എന്ന് സഹപാഠികളോട് പറയുന്നത്. എന്നാല്‍ മറ്റാരും കാര്യമായി പ്രതികരിക്കാതെ ഈ ക്രൂര വിനോദത്തില്‍ ഒപ്പം കൂടുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്