×

സിപിഐയെ ചൊറിഞ്ഞാല്‍ സിപിഎം പ്രസാദിക്കും എന്ന് കേട്ട് വന്നതാണ് പാവം; കെ.ആര്‍ മീരയ്ക്ക് സിപിഐക്കാരുടെ പൊങ്കാല

 കെജിക്കെതിരായ വിടി ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ കാനം രാജേന്ദ്രന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ എഴുത്താരി കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഐക്കാരുടെ പൊങ്കാല. വി.ടി. ബല്‍റാം എകെജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച്‌ എല്‍ഡിഎഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായി എന്നു തുടങ്ങുന്ന പോസ്റ്റിന് അവസാനമായിരുന്നു മീര സിപിഐ സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിച്ചത്. ഈ വിഷയത്തില്‍ ഒരു സംശയം മാത്രം അലട്ടിക്കൊണ്ടിരിക്കുന്നു…ശ്രീ കാനം രാജേന്ദ്രന്‍ന്റെ അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ കാരണം എന്തായിരിക്കും? എന്നായിരുന്നു മീരയുടെ പോസ്റ്റ്.

എന്നാല്‍ കാനം രാജേന്ദ്രന്‍ വിടി ബല്‍റാമിന്റെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞിരുന്നാതായി തെളിയിക്കുന്ന ദൃശ്യങ്ങളുമായാണ് സിപിഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. കാനം മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ മീരയുടെ പോസ്റ്റിന് താഴെ സിപിഐക്കാര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ ലിങ്ക് കെ.ആര്‍ മീര സ്പാം ആക്കുന്നു എന്ന് അവര്‍ ആരോപിക്കുന്നു.

സഖാവ് കാനം രാജേന്ദ്രന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍, ചാനലുകള്‍ക്ക് കൊടുക്കുന്ന ബൈറ്റുകള്‍, മുതലായവയുടെ കോപ്പികള്‍ ഇനിയെങ്കിലും കെ ആര്‍ മീരക്ക് എത്തിച്ചു കൊടുക്കാന്‍ എം എന്‍ സ്മാരകത്തില്‍ ഉള്ളവര്‍ ശ്രദ്ധിക്കണം. അതിനു വേണ്ടി ഒരു ഹെലി കോപ്റ്റര്‍ ഉപയോഗിക്കേണ്ടി വന്നാലും, അങ്ങിനെ. അവര്‍ വല്ലാതെ ആകുലയാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

സഖാവ് കാനവും സിപിഐയും കേട്ടാല്‍ അറക്കുന്ന തെറി ചീ മുട്ടയില്‍ ചാലിച്ചു ആര്‍ക്കും മറുപടി പറയാറില്ല അത്കൊണ്ടാവും താങ്കള്‍ കേള്‍ക്കാതെ പോയത്. ഇതേ പോലെ ഒരു പോസ്റ്റ് സിപിഎം നേതാവിനെതിരെ ഇടേണ്ടി വന്നാല്‍ അറിയാം സിപിഐ യും സിപിഎമ്മും തമ്മില്‍ ഉള്ള വ്യത്യാസം. സോപ്പിട്ടോ പക്ഷെ പതപ്പിക്കരുത്.സിപിഐ യെ ചൊറിഞ്ഞാല്‍ സിപിഎം പ്രസാദിക്കും എന്ന് കേട്ട് വന്നതാണ് പാവം.എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

സഖാവ് ടിവി തോമസിനെ പിസി ജോര്‍ജ്ജ് തെറി വിളിച്ചപ്പോള്‍ കെ ആര്‍ മീര അടക്കമുള്ള പല ജനാധിപത്യ ബ്രാക്കറ്റ് വിപ്ലവകാരികള്‍ക്ക് ഉണ്ടായിട്ടുള്ള അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയില്‍ നിന്നും തന്നെ വ്യക്തമാണ് കെ ആര്‍ മീര അടക്കമുള്ളവരുടെ സിപിക്കെതിരെയുള്ള അര്‍ത്ഥഗര്‍ഭമായ ശത്രുത. അതിന്റെ ഒരു ഭാഗം മാത്രമാണ് കെ ആര്‍ മീരയുടെ ഈ പോസ്റ്റും. പിന്നെ സിപി ഐക്ക് ഓരോ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ട്. അത് കൃത്യമായ സമയങ്ങളില്‍ പൊതുജനങ്ങളോട് പങ്കുവെക്കുന്നുമുണ്ട്. അതൊക്കെ കാണാതെ പോകുന്നത് സിപിഐ യുടെയും കാനത്തിന്റെയും കുഴപ്പമല്ല കെ ആര്‍ മീരയുടെ മാത്രം കുഴപ്പമാണ്. തുടങ്ങി കെ.ആര്‍ മീരയെ വിമര്‍ശിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top