×

എറണാകുളം ജില്ലയിലെ ഓട്ടോ, ടാക്സി യൂണിയനുകള്‍ ഡിസംബര്‍ 11ന് പണിമുടക്കും

കൊച്ചി:  എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്കു പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്സി തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പെര്‍മിറ്റ് എടുത്തിരിക്കുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് സ്റ്റാന്‍ഡ് ലൈസന്‍സും പെര്‍മിറ്റും നല്‍കുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.ബി. സ്യമന്തഭദ്രന്‍ പറഞ്ഞു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

എന്നാല്‍ ബെംഗളൂരു, മംഗളൂരു, കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതി വ്യാപിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നതു റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ജനങ്ങള്‍ക്കു അധിക യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. നിലവില്‍ സ്റ്റേഷനില്‍നിന്നു സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കില്ല. സ്മാര്‍ട് ഫോണില്ലെന്ന കാരണത്താല്‍ യാത്രക്കാരനു ഓണ്‍ലൈന്‍ സേവനം ലഭിക്കാതിരിക്കരുതെന്നത് മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ ടാക്സികളുടെ സഹായ കേന്ദ്രങ്ങള്‍ അനുവദിച്ചത്.ഏതു വാഹനത്തില്‍ യാത്ര ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യാത്രക്കാരനാണെന്നും റെയില്‍വേയ്ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top