ബാങ്കുകളില്‍ പകല്‍ക്കൊള്ള: വ്യാപാരികള്‍
ആലപ്പുഴ: ബാങ്കുകളില്‍ അവധി ദിവസങ്ങളില്‍ നടത്തുന്ന ക്ലിയറിംഗ് പകല്‍കൊള്ളയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ബാങ്ക് അവധി ദിവസങ്ങളില്‍ അക്കൗണ്ടില്‍ പണമടയ്ക്കാന്‍ സാധാരണ ഗതിയില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യങ്ങളില്ല.
എന്നാല്‍ അവധി ദിവസങ്ങളില്‍ ക്ലിയറിംഗിനെത്തുന്ന ചെക്കുകള്‍ ആവശ്യത്തിന് ബാലന്‍സ് തുക ഇല്ലാതെ വരുമ്ബാള്‍ ഇരു ഭാഗത്ത് നിന്നും പിഴ ഈടാക്കുകയാണ്. ഇങ്ങനെ ഭീമമായ തുകയാണ് ബാങ്കുകള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മുന്‍ കാലങ്ങളില്‍ ബാങ്ക് അവധി ദിവസങ്ങളില്‍ ക്ലിയറിംഗ് നടത്താറില്ല. നഗ്നമായ ഈ പകല്‍ക്കൊള്ള അവസാനിപ്പിച്ചില്ലങ്കില്‍ ഉത്തരവാദിത്തപ്പെട്ടെ ബാങ്കുകളിലേക്ക് പ്രതിഷേധമാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പഴ ജില്ലാ ജനറല്‍ സെക്രട്ടറി വി. സബില്‍രാജ്, വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്