×

കോഴിയിറച്ചിയെ കുറിച്ച്‌ ആരോഗ്യരംഗത്തു നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത…

കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്

കോഴിയിറച്ചി ശരീരത്തിന് ഹാനികരം എന്ന്  പറയുന്നവര്‍ക്ക്     തിരിച്ചടിയായി ആരോഗ്യരംഗത്തു നിന്നും ശുഭകരമായ വാര്‍ത്ത. കോഴിയിറച്ചിയാണ്   ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാംസാഹാരം.

ബ്രോയിലര്‍ കോഴിയല്ല നാടന്‍ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു അത്ര  നല്ലതല്ല.

കോഴിയിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികള്‍ക്കു നല്ലതാണ്. ശക്തി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികള്‍ക്കും ഇതു നല്ലതു തന്നെ.ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തില്‍ തീര്‍ച്ചയായും കോഴിയിറച്ചിയും പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയില്‍ ഇതു പതിവായി കഴിച്ചാല്‍ ശരീരഭാരം കുറയും എന്നതും തീര്‍ച്ച. പ്രോട്ടീന്‍ കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഈ ധാതുക്കള്‍ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ജീവകം B5 ഉം ട്രിപ്റ്റോഫാനും. കോഴിയിറച്ചിയില്‍ ഇവ ധാരാളമുണ്ട്. കൂടാതെ ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകളെ (pms) കുറയ്ക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യവും കോഴിയിറച്ചിയിലുണ്ട്. ആര്‍ത്തവ സമയത്തെ മൂഡ് മാറ്റങ്ങള്‍ തടയാനും ഫലപ്രദം. പനിയോ ജലദോഷമോ ഉള്ളപ്പോള്‍ ചിക്കന്‍സൂപ്പ് കഴിക്കുന്നത് നല്ലതാണെന്നു പറയാറില്ലേ. രോഗപ്രതിരോധശക്തിയേകാന്‍ സഹായിക്കുന്നതിനാലാണിത്. സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാര്‍ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോണ്‍ നിലയെ നിയന്ത്രിക്കാനും ബീജോല്‍പ്പാദനം വര്‍ധിപ്പിക്കാനും സഹായകമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top