കുട്ടനാട വിതയിറക്കാൻ ഒരുക്കിയ പാടത്തു മട വീണു
മങ്കൊന്പ്: മഴമാറിയെന്ന ആശ്വാസത്തിൽ കുട്ടനാട്ടിൽ വിളവെടുപ്പു വീണ്ടും സജീവമായിരിക്കെ കുട്ടനാടൻ ജലാശങ്ങളിൽ ജലനിരപ്പുയരുന്നത് വിളവെടുപ്പിനും നെല്ലുസംഭരണത്തിനും ഭീഷണിയാകുന്നു.
കിഴക്കൻ മേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് അവിടെ നിന്നൊഴുകിയെത്തുന്ന മലവെള്ളമാണ് കുട്ടനാട്ടിൽ ജലനിരപ്പുയർതത്താറ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ വേലിയേറ്റത്തിനും, വേലിയിറക്കത്തിനുമനുസരിച്ചാണ് കുട്ടനാട്ടിലെ ജലനിരപ്പുയരുന്നത്്.
ഉച്ചയ്ക്കുശേഷം ഏകദേശം ഒരടിയോളം ഉയരുന്ന ജലനിരപ്പ് വൈകുന്നേരത്തോടെ പൂർവസ്ഥിതിയിലാകും. കിഴക്കൻവെള്ളത്തിന്റെ വരവ് നേരിയതോതിൽ ജലാശയങ്ങളിൽ ജലനിരപ്പുയരാൻ കാരണമായിരുന്നു.
എന്നാൽ വേലിയേറ്റ സമയങ്ങളിൽ കടൽ കിഴക്കൻവെള്ളം സ്വീകരിക്കാതെ വരുന്പോഴാണ് വെള്ളനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഇതോടെ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
വേലിയിറക്ക സമയത്ത് വെള്ളമിറങ്ങുമെന്നതിനാൽ കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എങ്കിലും വിളവെടുപ്പും, നെല്ലുസംഭരണവും നടക്കുന്നതും, കൊയ്ത്തിനു പാകമാകുന്നതുമായ പാടശേഖരങ്ങൾക്ക് അസാധാരണ വേലിയേറ്റം ഭീഷണിയാകുന്നുണ്ട്.
എന്നാൽ വെള്ളം വാഹന ഗതാഗതത്തിനു് തടസമാകുന്നില്ലെന്നതും ആശ്വാസമാണ്. പകൽ മഴ മാറിനിൽക്കുന്നതും, കർഷകരും മില്ലുടമകളും ത്മമിലുളള തർക്കങ്ങൾക്ക് ചർച്ചയിലൂടെ പരാഹാരമായതും കുട്ടനാട്ടിൽ നെല്ലുസംഭരണം നേരത്തേക്കാളും ഉൗർജിതമാക്കി. കൂടുതൽ പാടശേഖരങ്ങളിലെ നെല്ലു സംഭരണ തർക്കം പരിഹാരമായതു കർഷകർക്കും ആശ്വാസമായി.
വിതയിറക്കാൻ ഒരുക്കിയ പാടത്തു മട വീണു
എടത്വ: കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. പുഞ്ചകൃഷിക്ക് വിതയിറക്കാൻ ഒരുക്കിയ ഒരു പാടം കൂടി മടവീണു. തലവടി കൃഷിഭവനിൽപെട്ട ആനകിടാവിരുത്തി പാടമാണ് മടവീണത്. മോട്ടർ തറയുടെ പെട്ടിമട തകർന്നാണ് വെള്ളം കയറിയത്. 300 ഏക്കർ വിസ്തൃതിയുള്ള പാടത്ത് അടുത്ത ആഴ്ച വിതയിറക്കാനായി തയാറാക്കി ഇട്ടിരിക്കുകയായിരുന്നു. പാടം മട വീണതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. കഴിഞ്ഞ ദിവസം എടത്വ കൃഷിഭവനിൽപെട്ട കാട്ടുംഭാഗം പാടത്തും മട വീണിരുന്നു. സംരക്ഷണ ബണ്ട് നിർമിക്കാത്ത പാടശേഖരങ്ങളാണ് മട വീഴ്ചയിൽ തകരുന്നത്. രണ്ടാംകൃഷിയുടെ കനത്ത നഷ്ടത്തിനു പിന്നാലെയാണ് പുഞ്ചക്കൃഷി നടക്കുന്ന പാടങ്ങളിൽ മടവീഴ്ചയുണ്ടാകുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്