16 ലക്ഷം ‘കാണാനില്ല’: മുട്ടം പോളിടെക്നിക്കിെന്റ പൂര്‍ത്തിയായ ഹോസ്റ്റല്‍ കാടുകയറി
മുട്ടം: മുട്ടം പോളിടെക്നിക്കിെന്റ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കാടുകയറി നശിക്കുന്നു. 82 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ലേഡീസ് ഹോസ്റ്റലാണ് ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നത്. ഒരുകോടി രൂപയാണ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണത്തിന് അനുവദിച്ചത്. ഇതില്‍ 82 ലക്ഷം രൂപ മുടക്കി 80 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാക്കി 16 ലക്ഷം എവിടെപ്പോയെന്നതിന് കണക്കുമില്ല. മുട്ടം പോളിടെക്നിക് കോളജിന് സമീപത്താണ് ലേഡീസ് ഹോസ്റ്റലും പണിതിട്ടുള്ളത്.
കെട്ടിടത്തിെന്റ ബാക്കി പണികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടം പോളിടെക്നിക് പ്രിന്‍സിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒരുകോടി രൂപയില്‍നിന്ന് മിച്ചമുള്ള 18 ലക്ഷം രൂപക്ക് ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അവശ്യപ്പെട്ട് ഡയറക്ടറേറ്റില്‍നിന്ന് തിരിച്ച് നിര്‍ദേശവും കിട്ടി.
18 ലക്ഷം രൂപ പ്രിന്‍സിപ്പലിെന്റ പേരിലെ അക്കൗണ്ടില്‍ ഉണ്ടെന്നാണ് ഡയറക്ടറേറ്റില്‍നിന്ന് പ്രിന്‍സിപ്പലിന് ലഭിച്ച കത്തില്‍ പറയുന്നത്. എന്നാല്‍, രണ്ട് ലക്ഷത്തോളം രൂപ മാത്രമേ അക്കൗണ്ടില്‍ ഉള്ളൂ എന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അറിയിപ്പുകളൊന്നും പിന്നീട് ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതോടെ 16 ലക്ഷം രൂപ എവിടെപ്പോെയന്ന ചോദ്യം അവശേഷിക്കുന്നു.
കേന്ദ്ര സര്‍ക്കാറിെന്റ എം.എച്ച്.ആര്.ഡി ഫണ്ടില്‍നിന്നാണ് ഒരുകോടി രൂപ പോളിടെക്നിക് ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണത്തിന് അനുവദിച്ചത്. പലപ്പോഴായി ലഭിക്കുന്ന തുകയില്‍ ഏറിയ പങ്കും പി.ഡബ്ല്യു.ഡി വഴിയാണ് കിട്ടുന്നതെങ്കിലും അത്യാവശ്യ നിര്‍മാണങ്ങള്‍ക്കായുള്ള തുക പ്രിന്‍സിപ്പലിെന്റ പേരിലുള്ള അക്കൗണ്ടിലേക്ക് ലഭിക്കാറുണ്ട്. ‘കാണാതായ’ 16 ലക്ഷം രൂപ എവിടെപ്പോയെന്ന് കണ്ടെത്താനാകാത്തതിനാല്‍ കുരുക്കില്‍പെട്ട് നിര്‍മാണം മുടങ്ങുകയായിരുന്നു.
ഹോസ്റ്റല്‍ അടുക്കള, സെക്യൂരിറ്റിക്ക് ഇരിക്കാന്‍ വേണ്ട മുറി, അലമാര തുടങ്ങിയ ചുരുങ്ങിയ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. 35 വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാന്‍ ഉതകുംവിധം നിര്‍മിച്ചതാണ് കെട്ടിടം. ഹോസ്റ്റലിലേക്ക് വേണ്ടി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും രണ്ടുവര്‍ഷമായി ഈ ഹോസ്റ്റലിന് ഉള്ളില്‍ക്കിടന്ന് നശിക്കുകയാണ്.
ഒളമറ്റത്തെ ഐ.എച്ച്.ആര്.ഡി കോളജിെന്റ അവസ്ഥയും ഇതുതന്നെയാണ്. മുക്കാല്‍ ശതമാനവും പണി പൂര്‍ത്തീകരിച്ചതാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒളമറ്റത്തെ ഐ.എച്ച്.ആര്.ഡി കോളജ് മുട്ടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ എതാനും ചെറിയ പണി മാത്രം പൂര്‍ത്തീകരിച്ചാല്‍ മതിയാകും.
നിലവില്‍ 57,000 രൂപ പ്രതിമാസം വാടക നല്‍കിയാണ് ഒളമറ്റത്ത് പ്രവര്‍ത്തിക്കുന്നത്. ഇതുപോലെ തന്നെ 90 ശതമാനം പണിയും പൂര്‍ത്തീകരിച്ച് കിടക്കുന്ന പോളിടെക്നിക് ലേഡീസ് ഹോസ്റ്റലിന് അടുക്കള സൗകര്യം മാത്രം ഒരുക്കിയാല്‍ 37 വിദ്യാര്‍ഥിനികള്‍ക്ക് ഇവിടെ താമസിക്കാനാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്