ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്.ആര്.ടി.സി ബസുകള്‍ ഒാടി
തൊടുപുഴ: ഇന്ധനത്തിെന്റയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉള്‍പ്പെടെ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരം. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും സര്‍ക്കാര്‍ ഒാഫിസുകളും കടകളും അടപ്പിക്കുകയും ചെയ്തു. തൊടുപുഴയടക്കം പ്രധാന ടൗണുകളിലെ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ജില്ലയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് നടത്തി.
തൊടുപുഴ ഡിപ്പോയില്‍നിന്ന് രാവിലെ 16 സര്‍വിസ് നടത്തിയതായി കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലാണ് മറ്റു പല സര്‍വിസുകളും നടത്താതിരുന്നതെന്നും ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഡ്യൂട്ടിക്കായി രാവിലെ ഡിപ്പോയില്‍ എത്തിയിരുന്നതായും അധികൃതര്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാവിലെ നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. മുനിസിപ്പല്‍ മൈതാനത്തിന് സമീപം നടന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ജാഫര്‍ഖാന്‍ മുഹമ്മദ്, എന്‍.ഐ. ബെന്നി, ടി.ജെ. പീറ്റര്‍, ജിയോ മാത്യു, വി.ഇ. താജുദ്ദീന്, പി.എസ്. ചന്ദ്രശേഖരപിള്ള, കെ. സുരേഷ് ബാബു, ശിവദാസ്, എ.എം. ഹാരിദ്, പി.എന്‍. രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് വി.എ. ജിന്ന, കെ.ജി. സജിമോന്‍, എം.എ. കരീം, ടി.എല്‍. അക്ബര്‍, രാജേഷ് ബാബു, സിബി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പീരുമേട്: താലൂക്കിലെ മിക്ക സ്ഥലങ്ങളിലെയും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ദേശീയപാത 183ല്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി.യുടെ മിക്ക ദീര്‍ഘദൂര സര്‍വിസുകളും മുടക്കം കുടാതെ ഓടി. യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. സ്വകാര്യവാഹനങ്ങളും. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏലപ്പാറയില്‍ വാഹനങ്ങള്‍ തടഞ്ഞു. ഹോട്ടലുകള്‍ അടഞ്ഞുകിടന്നത് ഇതര സംസ്ഥാഥാനങ്ങളില്നിന്നെത്തിയ ശബരിമല തീര്‍ഥാടകരെയും വ്യാപാരികളെയും വലച്ചു.
നെടുങ്കണ്ടം: യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ നെടുങ്കണ്ടം മേഖലയില്‍ പൂര്‍ണം. ചെമ്മണ്ണാര്‍, നെടുങ്കണ്ടം, തൂക്കുപാലം, പാമ്ബാടുംപാറ എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞശേഷം വിട്ടയച്ചു. രാവിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നെടുങ്കണ്ടം ടൗണില്‍ പ്രകടനം നടത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്