സ്കൂള്‍ ബസ് അടിച്ചു തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
					നെയ്യാറ്റിന്‍കര: ആനാവൂര്‍ സ്കൂളിനകത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ആനാവൂര്‍ പ്രദേശത്ത് ഫ്ളക്സ്ബോര്‍ഡുകള്‍ കീറി നശിപ്പിച്ച് രാഷ്ട്രീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനാവൂര്‍ ആലത്തൂര്‍ കാപ്പുകാട്ടു കുളത്തിന്‍കരയില്‍ മനുമോഹനാണ് (19) അറസ്റ്റിലായത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍, നെയ്യാറ്റിന്‍കര സി.ഐ. അരുണ്‍, മാരായമുട്ടം എസ്.ഐ. മൃദുല്‍കുമാര്‍, ഷാഡോ പോലീസുകാരായ പ്രവീണ്‍ ആനന്ദ്, അജിത്ത്, പോള്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ടവര്‍ ലോക്കേഷന്‍ എന്നിവയും പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
മുഴുവന്‍ വാര്‍ത്തകള്‍

















വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്