സംഘടനകള്‍ സമൂഹനന്മക്ക് പ്രവര്‍ത്തിക്കണം -പി.ജെ. ജോസഫ്

തൊടുപുഴ: സമുദായ സംഘടനകള്‍ സമുദായത്തിനുള്ളിലെ ജീര്‍ണതകള്‍ക്കെതിരായി നിലകൊള്ളണമെന്നും സമൂഹത്തിെന്റ മൊത്തത്തിലുള്ള പുരോഗതിക്കുവേണ്ടി രംഗത്തിറങ്ങണമെന്നും പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. തൊടുപുഴയില്‍ റാവുത്തര്‍ ഫെഡറേഷന് ജില്ല കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സക്കീര്‍ അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡന്റ് എസ്.എ. വാഹിദ് മുഖ്യപ്രഭാഷണം നടത്തി. കടക്കല്‍ അബ്ദുല്‍റഷീദ് മൗലവി പ്രാര്‍ഥന നിര്‍വഹിച്ചു. സംസ്ഥാന പ്രവാസി കണ്‍വീനര്‍ വി.എസ്. സെയ്തുമുഹമ്മദ്, ജംഇയ്യതല് ഉലമായെ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് ഹുസൈന് മളാഹിരി, ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ മുഹമ്മദാലി റാവുത്തര്‍, യൂസഫ് റാവുത്തര്‍, എം.എച്ച്. നാസര്‍, കെ.എന്‍. കാസിം, വി.കെ.
അബ്ദുല്‍ റസാഖ്, പി.എസ്. മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്