രണ്ടു വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്നത് കാരണം യാത്രപോലും ദുരിതം
ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ഇരുവാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്നതുകാരണം ഈ പ്രദേശത്തെ നാട്ടുകാര്‍ക്കും ഇതുവഴി കടന്നുപോകുന്നവര്‍ക്കും ദുരിതം. ഗ്രാമപഞ്ചായത്തിലെ പ്രഥമ വനിത പ്രതിനിധാനം ചെയ്യുന്നതടക്കമുള്ള മൂന്നും ആറും വാര്‍ഡുകള്‍ക്കതിര്‍ത്തിയായ എം.സി സ്ട്രീറ്റ് എന്നറിയപ്പെടുന്ന മാടന്‍ കോവില്‍ റോഡിലൂടെയുള്ള യാത്രയാണ് ആള്‍ക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. വെള്ളമില്ലാ, വെളിച്ചമില്ല, റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇപ്പോള്‍ കാടുകയറി റോഡ് ഇടവഴിപോലയുമായി. ജംഗ്ഷനിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപം നിന്നാരംഭിക്കുന്ന റോഡില്‍ കൂടി10 മിനിട്ട് നടന്നാല്‍ മതി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ബാലരാമപുരം റെയില്‍വേ സ്റ്റേഷനിലും എത്തിച്ചേരാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണ് ഈ മാടന്‍കോവില്‍ റോഡ്. മാടന്‍ കോവില്‍ റോഡില്‍ തന്നെയാണ് ബാലരാമപുരത്തെ വ്യാപാരകേന്ദ്രവും സി.പി.എമ്മിന്റെ ഏര്യാ കമ്മിറ്റി ഓഫീസും ഇലക്‌ട്രിസിറ്റി ഓഫീസും സ്ഥിതി ചെയ്യുന്നത്. ഇലക്‌ട്രിസിറ്റി ഓഫീസിന്റെ തൊട്ട് താഴ്വശത്തു കനാല്‍കരയിലേക്കിറങ്ങുന്ന കുത്തിറക്കം വരുന്ന ഭാഗത്താണ് വെളിച്ചം പോലുമില്ലാതെയും കാടുകയറി റോഡ് ഇടവഴി പോലെയായി. ഇഴജന്തുക്കളുടെ ഭീഷണിയിലും ജനം അനുഭവിക്കുന്നു. ഈ ദുരിതത്തിനു കാരണം ഇരുവാര്‍ഡുകളും അതിര്‍ത്തിയായി പോയി എന്നാണ് ഇവിടത്തുകാര്‍ ആരോപിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്