യുഡിഎഫ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
പോത്തൻകോട്: ഹർത്താൽ ദിവസം യുഡിഎഫ് പ്രവർത്തകരെ പോലീസ് മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എം.മുനീർ, കൊയ്ത്തൂർക്കോണം സുന്ദരൻ, കോലിയക്കോട് മഹീന്ദ്രൻ, എം.കെ. കൃഷ്ണൻകുട്ടി, കിരണ്‍ദാസ്, ബാഹുൽകൃഷ്ണ, സാജൻലാൽ, എ.എസ്. അനസ്, ഷിബി.എ എന്നിവർ പ്രസംഗിച്ചു. ഹർത്താൽ ദിവസം പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോത്തൻകോട് എസ്ഐ ജെ.എസ്. അശ്വിനിയ്ക്കും നാലു കോണ്‍ഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്