പുതിയ റേഷന്‍കാര്‍ഡ്: പരാതികളേറെ
കൊട്ടിയം: പുതിയ റേഷന്‍കാര്‍ഡ് സംബന്ധിച്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് പരാതികളേറെ. തൃക്കാവില്‍വട്ടം ഭാഗത്ത് നേരത്തേ ബി.പി.എല്‍ കാര്‍ഡുണ്ടായിരുന്ന നിരവധിപേര്‍ അതില്‍നിന്ന് പുറത്തായെന്നാണ് പരാതി. ഇതോടെ ദലിത് കുടുംബങ്ങളടക്കം വലിയ ആശങ്കയിലാണ്. ചികിത്സ ആനുകൂല്യങ്ങളടക്കം നിഷേധിക്കപ്പെടുമെന്ന പേടിയാണ് ഇവര്‍ക്ക് പ്രധാനമായുള്ളത്.
പേരയം കക്കാട്ട് വയലിലും പരിസരത്തുമുള്ള ധാരാളം കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്ലായി മാറിയിട്ടുണ്ട്. പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോഴാണ് പലരും തങ്ങളുടെ കാര്‍ഡ് എ.പി.എല്ലായി മാറിയതറിയുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്തതിനാല്‍ വാടകക്ക് താമസിക്കുന്നവരുടെ കാര്‍ഡുകളും എ.പി.എല്ലായി മാറിയതില്പ്പെടുന്നു. കാര്‍ഡ് ബി.പി.എല്ലാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കക്കാട് വയല്‍ നിവാസികള്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്കാന് തയാറെടുക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്