ജില്ല ശാസ്ത്രമേള തൊടുപുഴയില്‍; ഒരുക്കം തുടങ്ങി
തൊടുപുഴ: റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് ഒരുക്കം തുടങ്ങി. നവംബര്‍ എട്ട്, ഒമ്ബത് തീയതികളില്‍ തൊടുപുഴ ഗവ. എച്ച്.എസ്.എസ്, ഗവ. വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളില്‍ നടക്കുന്ന മേളയില്‍ മുന്നൂറോളം ശാസ്ത്ര പ്രതിഭകള്‍ പെങ്കടുക്കും. മേളയുടെ നടത്തിപ്പിനായി ഇടുക്കി ഡി.ഡി.ഇ ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം പ്രവര്‍ത്തനം തുടങ്ങി.
നവംബര്‍ എട്ടിന് ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, െഎ.ടി മേളയും നവംബര്‍ ഒമ്ബതിന് പ്രവൃത്തി പരിചയ മേളയുമാണ് സംഘടിപ്പിക്കുക. ജില്ലയിലെ മന്ത്രി, എം.എല്‍.എമാര്‍, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ മേളയുടെ രക്ഷാധികാരികള്‍ ആയിരിക്കും.
തൊടുപുഴ ഗേള്‍സ് സ്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ. സുധാകരന് നായര്‍ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ കെ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.കെ. സോമന് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ കെ.എം. ഷാജഹാന്, ഗോപാലകൃഷ്ണന്, വിജയകുമാരി, കെ.കെ.ആര്. റഷീദ്, ടി.കെ. അനില്‍കുമാര്‍, ഹെഡ്മാസ്റ്റര് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ യു.എന്‍. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്