കേരള ബ്രാഹ്മണ സഭ സംസ്ഥാന സമ്മേളനം 22ന് കൊല്ലത്ത്
കൊല്ലം: കേരള ബ്രാഹ്മണ സഭ സംസ്ഥാന സമ്മേളനം 22ന് കൊല്ലം എൻഎൻ കോംപ്ലക്സിലെ മംഗല്യാ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി 21ന് വൈകുന്നേരം അഞ്ചിന് കൊല്ലം കൊട്ടാരക്കുളം ഗണപതിക്ഷേത്രത്തിൽ നിന്ന് ഇരുചക്രവാഹന വിളംബരജാഥ ആരംഭിച്ച് സമ്മേളന വേദിയിൽ എത്തും. കൊല്ലം എസിപി ജോർജ്കോശി യാത്ര ഫ്ലാഗ്ഓഫ് ചെയ്യും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 1500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 22ന് രാവിലെ ഒന്‍പതിന് സംസ്ഥാന പ്രസിഡന്റ് കരിന്പുഴ രാമനെയും മറ്റ് നേതാക്കളെയും പൂർണകുഭം നൽകി സ്വീകരിക്കും.
പത്തിന് പ്രതിനിധി സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കരിന്പുഴ രാമൻ, എൻ.ഹരിഹരൻ, എൻ.വി.ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
ഉച്ചയ്ക്ക് 1.30ന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്യും. വനിതാവേദി സംസ്ഥാന പ്രസിഡന്റ് എൻ.വി.പുഷ്പ അധ്യക്ഷത വഹിക്കും. രാജലക്ഷ്മി ശങ്കർ, പ്രഫ.ടി.എൽ.ഗിരിജാ മോഹൻ, രാധാ വെങ്കിടാചലം എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 12.30ന് സ്വയംവര ഹാളിൽ നടക്കുന്ന യുവജന സമ്മേളനം അമൃത യൂണിവേഴ്സിറ്റി കോർപ്പറേറ്റ് ട്രയിനർ സി.ജി.മനോജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.ശങ്കർ സേതുരാമൻ, ജെ.രാമനാഥൻ, എൻ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിക്കും. വൈകുന്നേരം നാലിന് സമ്മേളന നഗരിയിൽ നിന്ന് ശോഭാ യാത്ര ആരംഭിക്കും. കോട്ടമുക്ക്, ലക്ഷ്മിനട, ചാമക്കട, ജില്ലാ ആശുപത്രി റോഡ്, താലൂക്ക് കച്ചേരി ജംഗ്ഷൻ, ആനന്ദവല്ലീശ്വരം, കൊട്ടാരക്കുളം ഗണപതി ക്ഷേത്രം വഴി തിരികെയെത്തും.
തുടർന്ന് നടക്കുന്ന സമാപന സമ്മേളനംമേയർ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.മുകേഷ് എംഎൽഎ, ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ വി.രാമലിംഗം, ദേശീയ സെക്രട്ടറി മണി എസ്.തിരുവല്ല, എൻ.രാമകൃഷ്ണൻ, കെ.എൻ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്