×

88-ാം പിറന്നാള്‍ നിറവില്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് 88-ാം പിറന്നാള്‍ ദിനത്തില്‍ ആശംസാ പ്രവാഹം.

മന്ത്രിമാര്‍, എംഎല്‍എമാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരടക്കം ഫോണിലൂടെയും നേരിട്ടും ആശംസകള്‍ നേര്‍ന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യോഗം, എസ്‌എന്‍ ട്രസ്റ്റ് നേതാക്കളും പിറന്നാള്‍ ആശംസകളുമായി വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി. പിറന്നാളിനോടനുബന്ധിച്ച്‌ മൂന്നു ദിവസമായി വെള്ളാപ്പള്ളിയുടെ വസതിയില്‍ നടന്ന പ്രത്യേക പൂജകള്‍ ഇന്നലെ ഉച്ചയോടെ സമാപിച്ചു.

ലളിതമായി നടന്ന ചടങ്ങില്‍ വെള്ളാപ്പള്ളി പിറന്നാള്‍ കേക്ക് മുറിച്ചു. ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെളളാപ്പളളി, മകള്‍ വന്ദന, മരുമക്കളായ ശ്രീകുമാര്‍, ആശാ തുഷാര്‍ തുടങ്ങിയ കുടുംബാംഗങ്ങളും യോഗം, ട്രസ്റ്റ് നേതാക്കളും പങ്കെടുത്തു. പിറന്നാള്‍ സദ്യയുമൊരുക്കിയിരുന്നു. ആരേയും പ്രത്യേകം ക്ഷണിച്ചിരുന്നില്ല. 26 വര്‍ഷത്തിലധികമായുള്ള പതിവു തെറ്റിക്കാതെ, പൊയ്യ എച്ച്‌പികെ ബിഎഡ് കോളജ് ഡയറക്ടര്‍ പി.ജെ. മാത്യു ഇത്തവണയും പിറന്നാള്‍ കേക്കുമായി എത്തി. വെള്ളാപ്പള്ളി 60 വര്‍ഷത്തിലധികമായി പ്രസിഡന്റായി തുടരുന്ന കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി. ചുറ്റുവിളക്കും തെളിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top