×

മല്ലു ഫാമിലിയുടെ യുട്യൂബ് വരുമാനം വെളിപ്പെടുത്തി സുജിൻ;ഏറ്റവും കൂടുതല്‍ കിട്ടിയ തുക ഇതാ, ‘കണ്ണ് തള്ളരുത്’

മല്ലു ഫാമിലി’യെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ക്ക് പ്രത്യേകം പറഞ്ഞ് തരേണ്ട ആവശ്യമില്ല.

തങ്ങളുടെ കുടുംബത്തിലെ രസകരമായ നിമിഷങ്ങളെല്ലാം വീഡിയോ ആക്കിയാണ് മല്ലു ഫാമിലി സോഷ്യല്‍ മീഡിയയുടെ ഇഷ്ടം പിടിച്ച്‌ പറ്റിയത്. ഇവരുടെ പല വീഡിയോകളും വ്യൂസ് മില്യണ്‍ കടന്നിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും എല്ലാവരുടേയും മനസില്‍ ഇവർക്ക് ഒരു മാസം എത്ര വരുമാനം കിട്ടുമെന്ന ചോദ്യം തീർച്ചയായും ഉണ്ടാകും. ഇപ്പോഴിതാ ഇതിനെ കുറിച്ച്‌ മനസ് തുറക്കുകയാണ് സുജിനും ഭാര്യ പൊന്നുവും. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച്‌ ഇരുവരും വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത് എപ്പോഴാണെന്നും സുജിൻ തുറന്ന് പറഞ്ഞു. വായിക്കാം

മല്ലു ഫാമിലിയുടെ യുട്യൂബ് വരുമാനം വെളിപ്പെടുത്തി സുജിൻ;ഏറ്റവും കൂടുതല്‍ കിട്ടിയ തുക ഇതാ, 'കണ്ണ് തള്ളരുത്'

‘ഫേസ്ബുക്കില്‍ നിന്നും പൈസ കിട്ടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ പേജ് തുടങ്ങി 35,000ത്തോളം ഫോളോവേഴ്സ് ആയി. പക്ഷെ ആ പേജിന് മോണറ്റൈസേഷൻ കിട്ടിയില്ല. അങ്ങനെ അത് ഡിസീറ്റാക്കി മറ്റൊരു പേജ് തുടങ്ങി ഫോളോവേഴ്സിനെ കൊണ്ടുവരുമ്ബോഴാണ് എൻറെ ബൈക്കുമായി ബന്ധപ്പെട്ടൊരു വിഷയം ഉണ്ടാകുന്നത്.അത് വലിയ വിഷയമായിരുന്നു. 67000 ആളുകള്‍ അണ്‍സബ്സ്ക്രൈബ് ചെയ്ത് പോയി.പക്ഷെ ആ മാസമാണ് എനിക്ക് ഏറ്റവും കൂടുതല്‍ പൈസ കിട്ടിയത്. ഒരു ജുലൈ മാസത്തിലായിരുന്നു അത്. ജുലൈ എനിക്ക് ശരിയല്ലെന്ന് കുടുംബമൊക്കെ പറയും.

ആ സമയത്ത് എല്ലാ വീഡിയോയും മില്യണ്‍ വ്യൂസ് ആയിരുന്നു. നെഗറ്റീവ് പറയാൻ വേണ്ടി എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ കാണും. ആ മാസം തന്നെ എന്റെ ഫേസ്ബുക്ക് മോണിറ്റൈസബിള്‍ ആയി. കുഴപ്പമില്ലാത്ത ഫണ്ട് വന്നു. യുട്യൂബില്‍ നിന്നും കിട്ടി. എന്റെ പെങ്ങടെ കല്ല്യാണത്തിന്‍റെ സമയത്തൊക്കെ ഫണ്ട് കിട്ടിയിരുന്നു. നല്ല വ്യൂസായിരുന്നു ആ വീഡിയോകള്‍ക്കെല്ലാം. എന്നാല്‍ ആ സമയത്തല്ല ബൈക്കിന്റെ പ്രശ്നത്തില്‍ തന്നെയായിരുന്നു പണം വന്നത്.

കടം വീടുന്നത് വരെ മാസം ഇത്ര ഡോളർ വേണമെന്നൊരു ടാർഗറ്റ് ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ആക്കിയെടുത്തിരുന്നു. കൊറേ ഷോട്ട് വീഡിയോസൊക്കെ ഇട്ടിരുന്നു. ആ സമയത്ത് 4500 ഡോളർ ഒക്കെ ഒരു മാസം ഉണ്ടാക്കിയിരുന്നു (3,77,505രൂപ). ഇപ്പോഴും എങ്ങനെയെങ്കിലു 4500 ഡോളർ വരുമാനം മാസം കിട്ടാൻ പരമാവധി ശ്രമിക്കും. അതിനായി പല പല വീഡിയോകളും ഇടും. ജുലൈ മാസത്തില്‍ 9000 ഡോളർ വരെ കിട്ടിയിട്ടുണ്ട്. (7 ലക്ഷം രൂപ).

നെഗറ്റീവ് കമന്റുകളൊക്കെ വരാറുണ്ട്. ഒരിക്കല്‍ എന്നെ കുറിച്ച്‌ 16ക നെഗറ്റീവ് കമന്റ്സ് ഒക്കെ വന്നിട്ടുണ്ട്. എല്ലാവരും ഭയങ്കരമായി പേടിച്ചിരുന്നു ,ഇതെന്താണ് ഇങ്ങനെയൊക്കെ ചോദിച്ചു. എന്നാല്‍ പലരും വിളിച്ച്‌ സമാധാനിപ്പിച്ചു. സോഷ്യല്‍ മീഡിയ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞു. പിന്നെ നമ്മള്‍ എന്തിന് പേടിക്കണം. ആളുകള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറയട്ടെ. ചില സമയത്ത് എന്റെ ഫേസ്ബുക്ക് കമന്റുകളൊക്കെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല. പക്ഷെ കമന്റ് വരാൻ വേണ്ടി ഞാൻ ചിലത് കാട്ടിക്കൂട്ടും. കാരണം കമന്റ് വന്നാലും ഫണ്ട് വരും. അതൊന്നും പലർക്കും അറിയില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top