×

വക്കീലായ യുവതി സ്വന്തം വീട്ടില്‍ നിന്നും സിനിമാ നടന്‍ മുകേഷിന്റെ കാറില്‍ , മുകേഷിന്റെ വില്ലയിലെത്തി ; രാത്രിക്ക് യുവതിയെ വീട്ടില്‍ വരെ ഡ്രോപ്പ് ചെയ്തു മുകേഷ് വീട്ടില്‍ കൊണ്ടു വിട്ടു – ഇതില്‍ എവിടെ ലൈംഗിക പീഡനം ?

12 വര്‍ഷം കഴിഞ്ഞപ്പോള്‍ 1 ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടു. കൂടാതെ ഹാപ്പി ഓണം പറഞ്ഞു

 

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

സംഭവം നടന്നതിന് ശേഷം മുകേഷിന് യുവതി പുതുവത്സര ആശംസയറിയിച്ച സന്ദേശവും പണം ചോദിച്ച വാട്‌സ്‌ആപ്പ് തെളിവുകളും മുകേഷ് ഹാജരാക്കിയതും കോടതി എടുത്തുപറഞ്ഞു.

നിര്‍ബന്ധിത ലൈംഗികബന്ധമാണെന്ന പരാതിക്കാരുടെ ആരോപണം കോടതി തള്ളി. 2010-ല്‍ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബിഎംഡബ്ല്യൂ കാറില്‍ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയില്‍ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറില്‍ക്കയറ്റി അവരുടെ ആലുവയിലെ ഫ്‌ലാറ്റില്‍ തിരികെ കൊണ്ടുവിട്ടെന്നും മൊഴിയിലുണ്ട്. ഇതില്‍ എവിടെയാണ് നിര്‍ബന്ധിത ലൈംഗിക പീഡനം എന്നതാണ് കോടതി ഉയര്‍ത്തിയ പ്രധാനചോദ്യം. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം 2022 ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവര്‍ മുകേഷിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. കൂടാതെ പുതുവത്സര സന്ദേശമയക്കുകയും ചെയ്തു.

ലൈംഗിക പീഡനം നടന്നതായുള്ള പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി നിരീക്ഷണം. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ട്. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളില്‍ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ല. രണ്ടാമത്തെ മൊഴിയില്‍ ഈ വൈരുധ്യത്തിന് കാരണം പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞമാസം 29-ാം തീയതിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുകേഷ് ജാമ്യഹര്‍ജി നല്‍കിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാള്‍ക്ക് സാധാരണ നിയമവശങ്ങള്‍ അറിയില്ലെന്ന് പറയാനാവും എന്നും കോടതി ചോദിച്ചു. കേസില്‍ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top