×

മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞു, മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; തിരച്ചിലിന് മെറ്റല്‍ ഡിക്ടറ്ററുകളും

ബെംഗളൂരു: കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനുവ രാത്രിയും തിരച്ചില്‍ തുടരും.

മണ്ണിടിഞ്ഞ് വീഴുന്നതും കുറഞ്ഞത് മൂന്നാള്‍പ്പൊക്കത്തില്‍ മണ്ണിടിഞ്ഞതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രദേശത്തെ മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു.

തങ്ങള്‍ നിർദേശിച്ച ലൊക്കേഷനില്‍ ആദ്യമായി ഇന്നാണ് തിരച്ചില്‍ നടത്തുന്നതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. കേരള സർക്കാരിന്റെ സമ്മർദം മൂലം ജോലി കൂടുതല്‍ വേഗത്തിലായിട്ടുണ്ടെന്നും മനാഫ് അറിയിച്ചു.

karnataka-landslide-arjun1

ജി.പി.എസ്. സിഗ്നല്‍ ലഭിച്ചിടത്ത് മെറ്റല്‍ ഡിക്ടറ്ററുകള്‍ എത്തിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നാല് മണ്ണുമാന്തി യന്ത്രങ്ങളും, നാലഞ്ച് ടിപ്പർ ലോറികളും രക്ഷാപ്രവർത്തനത്തിലുണ്ട്. ലോറി ഉടമ മനാഫ്, സഹോദരൻ അല്‍ഫു, അർജുന്റെ സഹോദരൻ, സുഹൃത്തുക്കള്‍ എന്നിവർ സംഭവസ്ഥലത്തുണ്ട്.

പൻവേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അർജുന്റെ ലോറി നിർത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top