സിനിമാ അഭിനയം നിറുത്തുന്നതിനുള്ള കാരണം വെളിപ്പെടുത്തി ഭാമ

Story Dated: Wednesday, Oct 12, 2016 06:37 hrs IST
സിനിമാ അഭിനയം നിറുത്തുന്നതിനുള്ള കാരണം വെളിപ്പെടുത്തി ഭാമ. സിനിമാ അഭിനയം നിറുത്തുന്നെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടി ഭാമരംഗത്ത് എത്തിയത്. ഇതുവരെ അഭിനയിച്ചതെല്ലാം നായകപ്രാധാന്യമുള്ള സിനിമകളാണെന്നും ഇനി നായികയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാനാണ് തന്റെ തീരുമാനമെന്നും ഭാമ പറഞ്ഞു. ചില ഓണ്‍ലൈന്‍മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയില്‍ ഞാന്‍ സംതൃപ്തയല്ല. സിനിമ സ്വപ്നം കാണാതെ അഭിനയലോകത്ത് എത്തിപ്പെട്ടതാണ് ഞാന്‍. എന്നാല്‍ കിട്ടിയതേറെയും നായകന്മാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും. കിട്ടുന്ന സിനിമകളിലൊക്കെ അഭിനയിക്കുന്ന ശീലം നിറുത്തിയതും അതുമൂലമാണ്. സിനിമകള്‍ക്കായി ഓടി നടക്കുന്നതിനിടെയില്‍ ജീവിതം മറന്നുപോകുമോ എന്ന പേടി പോലും ഉണ്ടായിരുന്നു. അതോടെയാണ് ചിത്രങ്ങള്‍ പലതും ഉപേക്ഷിച്ചത്. ഇനി നായികയ്ക്ക് എന്തെങ്കിലും പ്രാധാന്യമുള്ള ചിത്രങ്ങളിലെ അഭിനയിക്കൂ. ഭാമ പറയുന്നു. പലരും ഇടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു, വിവാഹം ഉറപ്പിച്ചോയെന്ന്. കല്യാണത്തെക്കുറിച്ചു വീട്ടില്‍ സംസാരം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഞാന്‍ വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. മൂന്നുവര്‍ഷം കഴിഞ്ഞേ ആ കാര്യം ഞാന്‍ മനസിലിടൂ. അതുവരെ സിനിമ മാത്രമാണ് മനസില്‍.ഭാമ പറയുന്നു
facebook share
Related News
Top News
advertisements
alt
alt