news

സ്വാശ്രയ പ്രശ്നം: മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന് സുധീരന്‍

Story Dated: Friday, Sep 30, 2016 12:39 hrs IST
തിരുവനന്തപുരം• സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസി‍ഡന്റ് വി.എം.സുധീരന്‍. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ പറഞ്ഞത്. ഇതുതന്നെയാണ് ആദ്യം മുതല്‍ യുഡിഎഫും ഉന്നയിച്ചിരുന്നത്. അധികാരത്തില്‍ വരുന്നതിനു മുന്‍പ് ഏതൊക്കെ കാര്യങ്ങളാണോ അവര്‍ പറഞ്ഞത് അതെല്ലാം ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളജിലാണ് ഏറ്റവുമധികം ഫീസ് വാങ്ങിക്കുന്നത്. ഒരു ഭാഗത്ത് തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജനങ്ങളെയും നിയമസഭയെയും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും മറുഭാഗത്ത് തലവരിപ്പണം വാങ്ങാനുള്ള അവസരമുണ്ടാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ പുറത്തുവരുന്നതു മാനേജ്മെന്റുകള്‍ക്കു കോഴ വാങ്ങാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നതിന്റെ തെളിവാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം• സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ തലവരിപ്പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസി‍ഡന്റ് വി.എം.സുധീരന്‍. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാവാമെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ പറഞ്ഞത്. ഇതുതന്നെയാണ് ആദ്യം മുതല്‍ യുഡിഎഫും ഉന്നയിച്ചിരുന്നത്. അധികാരത്തില്‍ വരുന്നതിനു മുന്‍പ് ഏതൊക്കെ കാര്യങ്ങളാണോ അവര്‍ പറഞ്ഞത് അതെല്ലാം ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളജിലാണ് ഏറ്റവുമധികം ഫീസ് വാങ്ങിക്കുന്നത്. ഒരു ഭാഗത്ത് തലവരിപ്പണം വാങ്ങുന്നില്ലെന്ന് ജനങ്ങളെയും നിയമസഭയെയും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും മറുഭാഗത്ത് തലവരിപ്പണം വാങ്ങാനുള്ള അവസരമുണ്ടാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലൂടെ പുറത്തുവരുന്നതു മാനേജ്മെന്റുകള്‍ക്കു കോഴ വാങ്ങാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നതിന്റെ തെളിവാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
facebook share
Related News
Top News
advertisements
alt
alt