മുഖ്യമന്ത്രി പിണറായിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കി

Story Dated: Wednesday, Sep 28, 2016 12:53 hrs IST
തിരുവനന്തപുരം• യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം ടി.വി.ചാനലുകാര്‍ വാടകയ്ക്കെടുത്തു നടത്തിയതാണെന്ന വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്‍കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തന്നെ കരിങ്കൊടി കാണിച്ചത് വാര്‍ത്താ ചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന പരാമര്‍ശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം, തനിക്കെതിരെ കരിങ്കൊടി കാട്ടിയത് ചില ചാനലുകാര്‍ വാടകയ്ക്കെടുത്തവരാണെന്ന് പറഞ്ഞത് തന്റെയൊരു തോന്നലില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.
facebook share
Related News
Top News
advertisements
alt
alt