പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം : വികാരഭരിതയായ ബിജിമോള്‍ ബി.പി കൂടി വീണു

Story Dated: Sunday, Jun 19, 2016 07:36 hrs IST

തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള്‍ എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിയിലെ പ്രമുഖന്‍ ശ്രമം നടത്തിയെന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ ആരോപണമാണ് വിമര്‍ശനത്തിന് ഹേതുവായത്. ഇതേ തുടര്‍ന്ന് വികാരഭരിതമായ രംഗങ്ങളാണ് ജില്ലാകമ്മിറ്റിയില്‍ നടന്നത്. ഇന്നലെ നടന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വികാരഭരിതയാകുകയായിരുന്നു ബിജമോള്‍. തൊടുപുഴ റെസ്റ്റ്ഹൗസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവും ഇന്ന് ജില്ലാ കൗണ്‍സിലും ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു യോഗം. തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയില്‍നിന്നുള്ള നേതാവ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍ മാധ്യമങ്ങള്‍ക്കു മുമ്ബില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം പുറത്തു പറഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച്‌ ബിജിമോളോട് വിശദീകരണം തേടാന്‍ സി.പി.ഐ തീരുമാനിച്ചിരുന്നു. തൊടുപുഴ: പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും രൂക്ഷ വിമര്‍ശനമേറ്റ് ഇ.എസ് ബിജി മോള്‍ എം.എല്‍.എയ്ക്ക് ബി.പി കൂടി. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ബിജിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിയിലെ പ്രമുഖന്‍ ശ്രമം നടത്തിയെന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ ആരോപണമാണ് വിമര്‍ശനത്തിന് ഹേതുവായത്. ഇതേ തുടര്‍ന്ന് വികാരഭരിതമായ രംഗങ്ങളാണ് ജില്ലാകമ്മിറ്റിയില്‍ നടന്നത്. ഇന്നലെ നടന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വികാരഭരിതയാകുകയായിരുന്നു ബിജമോള്‍. തൊടുപുഴ റെസ്റ്റ്ഹൗസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാവിലെ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവും ഇന്ന് ജില്ലാ കൗണ്‍സിലും ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു യോഗം. തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയില്‍നിന്നുള്ള നേതാവ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ബിജിമോള്‍ മാധ്യമങ്ങള്‍ക്കു മുമ്ബില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം പുറത്തു പറഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച്‌ ബിജിമോളോട് വിശദീകരണം തേടാന്‍ സി.പി.ഐ തീരുമാനിച്ചിരുന്നു.

facebook share
Related News
Top News
advertisements
alt
alt