news

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സര്‍ക്കാര്‍ അവഗണന:24ന്‌ എല്‍ ഡി എഫ്‌ സെക്രട്ടറിയേറ്റ്‌ ഉപരോധിക്കും

Story Dated: Wednesday, Feb 03, 2016 06:07 hrs IST
തിരുവനന്തപുരം: ഫിബ്രവരി 24ന്‌ എല്‍ഡിഎഫ്‌ കോര്‍പ്പറേഷന്‍ മേയര്‍മാരും മുനിസിപ്പല്‍ ചെയര്‍മാന്മാരും ജില്ലബ്ലോക്ക്‌ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരും സെക്രട്ടേറിയറ്റ്‌ ധര്‍ണ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്‌ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ധര്‍ണ ്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യമായ ഫണ്ടോ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പല പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുരങ്കം വെക്കുകയാണെന്നും എല്‍ഡിഎഫ്‌ ആരോപിക്കുന്നു. അധികാര വികേന്ദ്രീകരണത്തെ തകര്‍ക്കുകയാണ്‌ യുഡിഎഫിന്റെ ലക്ഷ്യമെന്നും ഇതു ചെറുക്കാനാണ്‌ ധര്‍ണ നടത്തുന്നതെന്നും എല്‍ഡിഎഫ്‌ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മൂന്ന്‌ മന്ത്രിമാര്‍ക്കായി വിഭജിച്ച്‌ നല്‍കിയതിനാല്‍ ഒരു കാര്യവും യഥാസമയം തീരുമാനമാകുന്നില്ലെന്നും സര്‍ക്കാരിനെറ അവഗണന മൂലം തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിച്ചിരിക്കുകയാണെന്നും എല്‍ഡിഎഫ്‌ ആരോപിക്കുന്നു.
facebook share
Related News
Top News
advertisements
alt
alt