news

മുഖം തിളങ്ങാന്‍

Story Dated: Wednesday, Jan 13, 2016 01:20 hrs IST

തിളക്കമ്‌ള്ള നല്ല സുന്ദരമായ മുഖം ആരാണ്‌ അഗ്രഹിക്കാത്തത്‌.ഇത മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ചില വഴികള്‍

*എണ്ണമയം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.*

പച്ചവെള്ളത്തില്‍ കഴുകുക.

 

*ആഴ്‌ചയിലൊരിക്കല്‍ സ്‌ക്രബ്‌ ഉപയോഗിക്കുക.

*മുള്‍ട്ടാണി മിട്ടിയില്‍ വെള്ളം ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുന്നത്‌ നല്ലതാണ്‌.

*ഭക്ഷണത്തില്‍ നട്‌സ്‌ ഉള്‍പ്പെടുത്തുന്നത്‌ മുഖ സൗന്ദര്യം വര്‍ധിപ്പിക്കും.

*എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ക്ലെന്‍സിങ്ങിന്‌ ആര്യവേപ്പിലയും സിട്രസും അടങ്ങിയ ഫേസ്‌ വാഷ്‌ ഉപയോഗിക്കുക. തുടര്‍ന്ന്‌ തണുത്ത റോസ്‌ വാട്ടര്‍ പുരട്ടാം. ജലം അടങ്ങിയ മോയ്‌സ്‌ചറൈസറും സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ ലോഷനും പുരട്ടാം

. *കണ്ണുകള്‍ക്കിടയില്‍ ഐ ജെല്ലും ഉപേയാഗിക്കാം. മാസത്തില്‍ ഒരിക്കല്‍ ഫേഷ്യല്‍ ചെയ്യാം.* വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം, സാധാരണ ചര്‍മ്മം എന്നിങ്ങനെ മൂന്ന്‌ തരത്തിലുണ്ട്‌. വൈറ്റനിങ്‌ ഫേഷ്യല്‍,പേള്‍ ഫേഷ്യല്‍ എന്നിവ ഇരുണ്ട നിറത്തിലുളള ചര്‍മ്മക്കാര്‍ക്ക്‌ നിറം വയ്‌ക്കാനുള്ളതാണ്‌.

*വരണ്ട ചര്‍മ്മക്കാര്‍ക്ക്‌ പഴങ്ങളുടെയും റോസാപ്പൂ, ലാവന്‍ഡര്‍, കോണ്‍ ഫ്‌ലൂര്‍ തുടങ്ങിയ പൂക്കളുടെ സത്തു കൊണ്ടുളള ഫേഷ്യല്‍ നല്‍കാം. ഡയമണ്ട്‌ ഫേഷ്യല്‍, ഗോള്‍ഡ്‌ േഫഷ്യല്‍, ആന്‍റി ഏജിങ്‌ ഹെര്‍ബല്‍ ഫേഷ്യല്‍ എന്നിവ ചര്‍മ്മ സൗന്ദര്യത്തിന്‌ ഉപയോഗിക്കാം. *മുഖക്കുരു, വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ്‌, ബ്ലാക്ക്‌ ഹെഡ്‌സ്‌ എന്നിവ ടീനേജുകാരുടെ പ്രശ്‌നങ്ങള്‍. മുഖക്കുരുവിനായി പിംപിള്‍ ട്രീറ്റ്‌മെന്റും മറ്റും ലഭ്യമാണ്‌.

facebook share
Related News
Top News
advertisements
alt
alt