news

കടല സാലഡ്‌

Story Dated: Wednesday, Nov 05, 2014 10:25 hrs IST

സിമി മേനോന്‍ അങ്കമാലി 

വളെരെ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു ഹെല്‍ത്തി സാലഡ് ആണ് ഇന്ന്. നമുക്കിതൊന്ന് പരീക്ഷിച്ച് നോക്കിയാലോ?

 

ചേരുവകള്‍

വേവിച്ച കടല- 1/2 കപ്പ്
ഉള്ളി – 1 (ചെറുതായി അരിഞ്ഞത്)
വെള്ളരി- 1 (ചെറിയ കഷ്ണങ്ങളാക്കിയത്)
ഉറുമാമ്പഴം- 1 കപ്പ്
മല്ലിയില- 1 ടേബിള്‍ സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
തൈര്- 2 ടേബിള്‍ സ്പൂണ്‍
സോസ്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി- എരിവിന് അനുസരിച്ച്

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ വേവിച്ചുവച്ചിരിക്കുന്ന കടല, ഉള്ളി, വെള്ളരി, ഉറുമാമ്പഴം എന്നിവ യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ പതപ്പിച്ച തൈര്, സോസ്, ഒലിവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ആദ്യം തയ്യാറാക്കി വച്ചിരിക്കുന്ന കടലയുടെ മുകളിലേക്ക് ഒഴിക്കുക. എന്നിട്ട് വീണ്ടും നന്നായി യോജിപ്പിക്കുക. മല്ലിയിലയും ഉറുമാമ്പഴവും വച്ച് നമുക്കിത് ഭംഗിയാക്കാം.

facebook share
Related News
Top News
advertisements
alt
alt