രാത്രികാലങ്ങളില്‍ സുരക്ഷാ ജാക്കറ്റുകളും ബാറ്റനും നിര്‍ബന്ധം: സംസ്ഥാന പോലീസ് മേധാവി

Story Dated: Thursday, Oct 12, 2017 03:24 hrs IST
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രകാശം പ്രതിഫലിക്കുന്നതരത്തിലുള്ള സുരക്ഷാ ജാക്കറ്റുകളും തിളങ്ങുന്ന ബാറ്റണുകളും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. ഹൈവെ പോലീസ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ഇത് ബാധകമാണ്. ഇരുട്ടില്‍ തിളങ്ങുന്ന ബാറ്റണുകളും പ്രകാശം പ്രതിഫലിപ്പിക്കുന്ന ജാക്കറ്റുകളും രാത്രികാല ഗതാഗത ഡ്യൂട്ടി ചെയ്യുമ്പോള്‍ റോഡ് ഉപയോക്താക്കളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാല്‍ ഇത്  പാലിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഈ നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
facebook share
Related News
Top News
advertisements
alt
alt