പര്യടൻ പർവ്വ് പര്യടനം ആരംഭിച്ചു.

Story Dated: Thursday, Oct 12, 2017 03:18 hrs IST
 തിരുവനന്തപുരം: ഭാരത സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന പര്യടൻ പർവ്വിന്റെ ഭാഗമായി സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പര്യടൻ പർവ്വിന് കോവളത്ത് തുടക്കം കുറച്ചു. കേന്ദ്ര സർക്കാരും  മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാനവുമായി ചേർന്ന് ടൂറിസം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ സർവ്വവിധ വൈവിധ്യങ്ങൾ  പ്രദർശിപ്പിക്കുന്നതിന് വേണ്ടിയും, ടൂറിസം വികസനത്തിന്  വേണ്ടി  എല്ലാ സ്ഥലങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടിയാണ് പര്യടൻ പർവ്വ് .  ഇതിന്റെ  ഭാഗമായി  പ്രധാന നഗരങ്ങളിൽ സാംസ്കാരിക പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ തുടങ്ങിയവ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്നു.  പര്യടൻ പർവ്വ് എന്ന പേരിൽ നടത്തുന്ന ഈ പരിപാടി യുടെ ഭാഗമായി  തിരുവനന്തപുരം കോവളത്ത് സാംസ്കാരിക പരിപാടിയായ  ചാമുണ്ടിതെയ്യവും,  മിഴാവും ഇന്ന് അരങ്ങേറി. വടക്കൻ മലബാറിൽ പ്രശസ്തമായ ക്ഷേത്രാചാരമായ ചാമുണ്ടി തെയ്യം മുപ്പത് വർഷത്തിലേറെയായി തെയ്യം അവതരിപ്പിക്കുന്ന വടകര സ്വദേശി ശിവദാസൻ ആണ് അവതരിപ്പിച്ചത്.  മിഴാവ് അവതരിപ്പിച്ചത് പ്രശസ്തമിഴാവ് കലാകാരൻ കലാമണ്ഡലം വിജയും സംഘവും ആയിരുന്നു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ഉപന്യാസ രചന, മത്സരങ്ങളും നടന്നു. 13 ന് കൊല്ലത്ത് വെച്ച് വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനയും, പെയിന്റിംഗ് മത്സരവും നടക്കും.14 ന് പത്തനംതിട്ടയിൽ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനയും, പെയിന്റിംഗും സംഘടിപ്പിച്ചിട്ടുണ്ട്,15 ന് ഇടുക്കിയിലും, 16 ന് തൃശ്ശൂരും മലപ്പുറത്തും, 17 ന് പാലക്കാടും, 18 ന് വയനാടും, 19 ന് കണ്ണൂരും, 20 തിന് കോഴിക്കോട്, 21 ന് ആലപ്പുഴ, 22 ന് കോട്ടയം ജില്ലകളിലും വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനയും, പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്ഇതിന്റെ ഭാഗമായി ഈ മാസം 24 ന്  കൊച്ചിയിൽ സൈക്കിൾ റാലി,  സെമിനാർ, കളരിപ്പയറ്റ്, നൃത്തങ്ങളും വിദ്യാർഷികൾക്കായി ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങളും നടത്തും. 25 ന്  കാസർകോട്. ബേക്കലിൽ യക്ഷഗാനവും, പൂരക്കളിയും അണ് നടക്കുക.കൂടാതെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പെയിന്റിംഗ് മത്സരങ്ങളും നടക്കും.
facebook share
Related News
Top News
advertisements
alt
alt