news

കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന ജാഥ ; ഈ മാസം 21ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും

Story Dated: Thursday, Oct 12, 2017 01:27 hrs IST
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥ. ഈ മാസം 21ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നുമായി രണ്ട് യാത്രകളാണ് നടത്തുന്നത്. കാസര്‍ഗോഡ് നിന്നും ഒക്ടോബര്‍ 21ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരും, തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ജാഥ എറണാകുളത്തുമാണ് അവസാനിക്കുക. കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനും ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ജനോപകാരപ്രദമായ തീരുമാനങ്ങളും നടപടികളും ജനങ്ങളിലെത്തിക്കുന്നതും യാത്രയുടെ ലക്ഷ്യമാണ്.
facebook share
Related News
Top News
advertisements
alt
alt