news

ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെക്കുറിച്ച്‌ ഭയം: ഹൈക്കോടതി

Story Dated: Thursday, Oct 12, 2017 01:12 hrs IST
കൊച്ചി: ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 16 ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച്‌ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോട്ടയം സ്വദേശിയായ സോജന്‍ എന്നയാള്‍ യുഡിഎഫ് ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ത്താലുകളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് ഭയമുണ്ട്. അതിനാല്‍ സര്‍ക്കാരുകളുടെ ബാധ്യതയാണ് അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതെന്നും, വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച്‌ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 16 ന് യുഡിഎഫ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
facebook share
Related News
Top News
advertisements
alt
alt