news

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധന നടത്തുമോ അന്വേഷണ സംഘം ?

Story Dated: Thursday, Oct 12, 2017 01:10 hrs IST
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും. അഴിമതി ആരോപണത്തിനു പിന്നാലെ ബലാത്സംഗക്കുറ്റമടക്കം അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെട്ട ഉന്നത നേതാക്കളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ക്കുള്ളത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്ന പശ്ചാത്തലത്തില്‍ നുണപരിശോധനയിലൂടെ കാര്യങ്ങള്‍ പൊതു സമൂഹത്തിനും വ്യക്തമാകുമല്ലോ എന്ന നിലപാട് സി.പി.എം നേതാക്കള്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ തയ്യാറല്ല. അതേസമയം അന്വേഷണം ഏറ്റെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്താലും പെട്ടന്ന് തന്നെ അറസ്റ്റ് പോലുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കില്ലെന്നാണ് അറിയുന്നത്. സരിതയുടെ മൊഴി രേഖപ്പെടുത്തി സാക്ഷിമൊഴികളും കുറ്റകൃത്യം നടന്ന സ്ഥലങ്ങളും പരിശോധിച്ച്‌ അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കിയ ശേഷമേ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയുള്ളൂ എന്നാണ് സൂചന.
facebook share
Related News
Top News
advertisements
alt
alt