news

ബി.ജെ.പിയുടെ മോഹം കേരളജനതയ്ക്ക് ജീവനുള്ള കാലത്തോളം നടക്കില്ലെന്ന് കോടിയേരി

Story Dated: Thursday, Oct 12, 2017 12:55 hrs IST
തിരുവനന്തപുരം: കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാരഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട് ബി.ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തനിക്കയച്ച തുറന്ന കത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി.ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിപ്പിച്ച്‌ എല്‍.ഡി.എഫ് സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ടു പോകുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സര്‍ക്കാരിനേയും സി.പി.എമ്മിനേയും എല്‍.ഡി.എഫിനേയും ബി.ജെ.പി ഭയക്കുകയാണ്. ജനരക്ഷായാത്രയെ സി.പി.എം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടുത്തം ഈ ആണ്ടിലെ വലിയ തമാശയാണ്. ജാതിമത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്ക് പോലും ജനരക്ഷായാത്രയില്‍ ഇതുവരെ ഉണ്ടായില്ലായെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചില്‍ പെരുംകള്ളമാണ്. ഇത്തരം അസത്യപ്രചാരണം കൊണ്ട് ബി.ജെ.പിയുടെ വര്‍ഗീയ വിഷനാവ് മറച്ചുവയ്ക്കാനാവില്ല. മുസ്ലിം സമുദായത്തെ ശത്രുവായി പ്രഖ്യാപിച്ചുള്ള പ്രസംഗങ്ങളുടെ ഘോഷയാത്രയാണ് നാട് കേള്‍ക്കുന്നത്. മുസ്ലിങ്ങള്‍ക്കെതിരെ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയും കല്ലുവച്ച നുണകള്‍ കേന്ദ്രമന്ത്രിമാരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും ഇവിടെ വന്ന് പറഞ്ഞു പരത്തുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭീകരവാദത്തേയും സി.പി.എം അനുകൂലിക്കുന്നില്ല. എസ്.ഡി.പി.ഐക്കാരുടെ കൊലക്കത്തിക്ക് വിധേയരായി നിരവധി സി.പി.എമ്മുകാര്‍ കൊലചെയ്യപ്പെട്ട കാര്യം കുമ്മനത്തിന് അറിയുമോ എന്നറിയില്ല. മതത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ശക്തികളെ നേരിടാന്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കരുത്തുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മത വര്‍ഗീയതയെ നിറം നോക്കാതെ സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും എതിര്‍ക്കും. മതത്തിന്റെ ലേബലില്‍ വര്‍ഗീയ കുഴപ്പം സൃഷ്ടിക്കുന്നതില്‍ ആര്‍.എസ്.എസാണ് രാജ്യത്ത് മുന്നില്‍. മതത്തിന്റെ പേരിലുള്ള ഭീകരവാദം തന്നെയാണ് ആര്‍.എസ്.എസും ഉയര്‍ത്തുന്നത് എന്ന വസ്തുതയില്‍ നിന്നും ശ്രദ്ധ തിരിക്കാനും ന്യായീകരണം കണ്ടെത്താനുമാണ് ബി.ജെ.പി ഉദ്ദേശമെന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ തുറന്ന കത്ത്. ആര്‍.എസ്.എസിനേയും എസ്.ഡി.പി.ഐയേയും തുറന്ന് എതിര്‍ക്കുന്ന സി.പി.എമ്മിനെ ഉന്മൂലനം ചെയ്യുകയാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്ന് ഇപ്പോഴത്തെ പ്രചരണം വ്യക്തമാക്കിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
facebook share
Related News
Top News
advertisements
alt
alt