news

സോളാര്‍​: സര്‍ക്കാര്‍ നീക്കം ബി.ജെ.പിയെ സഹായിക്കാനെന്ന്​ ചെന്നിത്തല

Story Dated: Thursday, Oct 12, 2017 10:39 hrs IST
ന്യൂഡല്‍ഹി: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട്​ ഇപ്പോള്‍ പുറത്ത്​ വിട്ടത്​ ബി.ജെ.പിയെ സഹായിക്കാനെന്ന്​​ ​ പ്രതിപക്ഷ നേതാവ്​ രമേശ്​ ​ചെന്നിത്തല. അമിത്​ ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ പുതിയ നീക്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫ്​ നേതാക്കള്‍ക്കെതിരെ നടക്കുന്നത്​ രാഷ്​ട്രീയ നീക്കമാണ്​. അന്വേഷണ പരിധിക്ക്​ പുറത്തുള്ള വിഷയങ്ങളും കമീഷന്‍ പരിഗണിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ​ പുറത്ത്​ വിട്ടത്​ ചട്ടലംഘനമാണ്​. ​ആദ്യം ഇത്​ വെക്കേണ്ടത്​ നിയമസഭയി​ലാണെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ യു.ഡി.എഫ്​ ഒറ്റകെട്ടായി നേരിടും. റിപ്പോര്‍ട്ട്​ സംബന്ധിച്ച്‌​ കൂടുതല്‍ പ്രതികരണങ്ങള്‍ പകര്‍പ്പ്​ ലഭിച്ചതിന്​ ശേഷമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
facebook share
Related News
Top News
advertisements
alt
alt