news

ടി.പി ഗൂഢാലോചന കേസ്​​ ഒത്തുതീര്‍പ്പാക്കിയതിന്​ കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലം- ബല്‍റാം

Story Dated: Thursday, Oct 12, 2017 05:32 hrs IST

കോഴിക്കോട്​: ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലമാണ്​ സോളാര്‍ കേസെന്ന്​​ വി.ടി ബല്‍റാം എം.എല്‍.എ. അഡ്​ജസ്​റ്റ്​മ​െന്‍റ്​ രാഷ്​ട്രീയം അവസാനിപ്പിച്ച്‌​ തോമസ്​ ചാണ്ടിയടക്കമുള്ള കാട്ടുകള്ളന്‍മാരായ മന്ത്രിമാര്‍ക്കെതിരെ ശബ്​ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്​ തയാറാവണമെന്നും ഫേസ്​ബുക്കിലൂടെ വി.ടി ബല്‍റാം ആവശ്യപ്പെട്ടു. ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍ സിപിഎമ്മി​​െന്‍റയും പിണറായി വിജയ​​െന്‍റയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്. വിശ്വാസ്യതയുടെ തരിമ്ബെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന്​ ഫേസ്​ബുക്കില്‍ കുറിച്ചു.

facebook share
Related News
Top News
advertisements
alt
alt