news

മുന്‍ ബ്ലാസ്റ്റേഴ്സ് താരം ജെര്‍മന്‍ ഇനി ഇംഗ്ലണ്ട് നാഷണല്‍ ലീഗില്‍ കളിക്കും

Story Dated: Wednesday, Oct 11, 2017 10:11 hrs IST
കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് ആക്രമണത്തെ നയിച്ച അന്റോണിയോ ജെര്‍മന്‍ ഇനി ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് അഞ്ചാം ഡിവിഷനായ നാഷണല്‍ ലീഗ് ക്ലബ് എബ്സ്ഫ്ലീറ്റ് യുണൈറ്റഡാണ് ജെര്‍മനുമായി കരാര്‍ ഒപ്പിട്ടത്. കേരള ബ്ലാസ്റ്റേഴ്സില്‍ ഇത്തവണ എത്തില്ലാ എന്ന് നേരത്തെ തന്നെ ജര്‍മ്മന്‍ അറിയിച്ചിരുന്നു. ഇതുവരെ പിന്തുണച്ച ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി ഉണ്ട് എന്നും ജെര്‍മന്‍ മുമ്ബ് ട്വിറ്ററില്‍ കുറിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി രണ്ടു സീസണില്‍ കളിച്ച ജര്‍മ്മന്‍ ആദ്യ സീസണില്‍ ആറു ഗോളുകളുമായി തിളങ്ങിയിരുന്നു. കഴിഞ്ഞ സീസണില്‍ പക്ഷെ മികവിലേക്ക് ഉയരാന്‍ ജര്‍മ്മനായില്ല. മുമ്ബ് ഇംഗ്ലീഷ് ക്ലബായ QPRനു വേണ്ടിയും ജെര്‍മ്മന്‍ കളിച്ചിട്ടുണ്ട്.
facebook share
Related News
Top News
advertisements
alt
alt