news

അംഗീകാരമുള്ള 8000 മദ്രസകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട് ; സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ ദൃശ്യങ്ങള്‍ അയച്ചു തരണമെന്ന് യോഗി ആദിത്യനാഥ്

Story Dated: Saturday, Aug 12, 2017 05:17 hrs IST
ലക്നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. മദ്രസകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ ദൃശ്യം അയച്ചു തരണമെന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച കത്ത് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ഓഗസ്റ്റ് 15ന് മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തണം. ദേശീയ ഗാനം ആലപിക്കണം. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കണം. ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യുനപക്ഷ ഓഫീസര്‍ക്ക് അയച്ചു കൊടുക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മദ്രസകള്‍ ബാധ്യസ്ഥരാണെന്ന് ന്യനപക്ഷ മന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരി പറഞ്ഞു. യുപിയില്‍ സര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ള 8000 മദ്രസകളുണ്ട്. ഇവയില്‍ 560 എണ്ണം പൂര്‍ണമായും സര്‍ക്കാരിന് കീഴിലാണ്.
facebook share
Related News
Top News
advertisements
alt
alt