news

മഴ വരുന്നുണ്ട്‌ - കവിത നൂറിലധികം ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്യും : ഫിലിപ്പോസ്‌ തത്തംപിള്ളി

Story Dated: Saturday, Aug 12, 2017 04:55 hrs IST

മഴ വരുന്നുണ്ട്‌

ഒരായിരം ചിന്തകള്‍ കോര്‍ത്ത ജപമാലയും കൈയ്യിലേന്തി

ഫിലിപ്പോസ്‌ തത്തംപിള്ളി

20 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആഗസ്റ്റ്‌ മാസം ആലപ്പുഴയില്‍ നിന്നും ഉച്ചകഴിഞ്ഞ്‌ 3 മണിക്കുള്ള കണ്ണൂര്‍ എക്‌സപ്രസ്സില്‍ എറണാകുളത്തേക്കുള്ള യാത്ര. ട്രെയിന്റെ ജനാലയ്‌ക്കരുകില്‍ കാഴ്‌ചകള്‍ കണ്ട്‌ ഇളംകാറ്റിന്റെ തലോടലേറ്റ്‌ ഒരു മയക്കം. തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞ്‌ കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ ഒരു ഗന്ധര്‍വ്വ സ്‌പര്‍ശം പോലെ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നുവന്ന പൂമഴത്തുള്ളികള്‍ എന്റെ വലത്തു കവളില്‍ ചുംബിച്ചു. തെല്ലൊരാലസ്യത്തോടെ കണ്ണ്‌ തുറന്ന്‌ പുറത്തേക്ക്‌ നോക്കി പതുക്കെ ഞാന്‍ പറഞ്ഞു. മഴ വരുന്നുണ്ട്‌......കുറുമഴയായ്‌, ചെറുമഴയായ്‌, പൂമഴയായ്‌, പുതുമഴയായ്‌ പെട്ടന്ന്‌ ഒരശരീരി പോലെ എന്റെ മനസിന്റെ ഉള്ളില്‍ നിന്നും വാക്കുകള്‍ അണപൊട്ടി ഒഴുകാന്‍ തുടങ്ങി. എന്റെ കൈവശം ഉണ്ടായിരുന്ന ഒരു ചെറു ലറ്റര്‍ പാഡില്‍ മൈക്കോടിപ്പ്‌ പേന കൊണ്ട്‌ അറിയാതെ ഞാന്‍ എഴുതിപ്പോയി  മഴവരുന്നുണ്ട്‌മഴ വരുന്നുണ്ട്‌ഒരായിരം ചിന്തകള്‍ കോര്‍ത്ത ജപമാലയും കൈയ്യിലേന്തി.മഴവരുന്നുണ്ടെന്റെ മനസിന്റെ നെരിപ്പോടില്‍ഉയരുന്ന ചിന്തകള്‍ക്ക്‌ അര്‍ത്ഥം പകരുവാന്‍...ഹൃദയത്തില്‍ നിന്നും ഒരശരീരിപോലെ ചെറുവാക്കുകളായ്‌ താളഭേദങ്ങള്‍ഇല്ലാതെ, അലങ്കാര ചമത്‌ക്കാരങ്ങളില്ലാതെ മഴയുടെ ആരോഹണ അവരോഹണ താളമോടെ ജിവിതത്തിന്റെ നിഴല്‍ ചിത്രങ്ങളിലേക്ക്‌ തുറന്ന്‌ വച്ച കണ്ണാടി പോലെ ഈ ലോകത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ദുരന്തങ്ങള്‍, അങ്ങനെ പലതും എനിക്ക്‌ കാണിച്ചുതന്നു. ഒടുവില്‍ എന്നെ വിട്ട്‌ അകന്നുപോകുന്നമഴയോട്‌ ഒരു കൊച്ചുകുട്ടിയെപ്പോലെ, വളരെയധികം സന്തോഷത്തോടെ ഞാന്‍ ചോദിച്ചു.മഴയേ മഴയേ വീടെവിടെ?മഴയേ മഴയേ നാടെവിടെ?മഴയുടെ കൂടെ വരട്ടേ ഞാന്‍മഴയുടെ കൂടെ വരട്ടേ ഞാന്‍മഴയായ്‌ പുഴയായ്‌ മഴയുടെ കൂടെതാളം തുള്ളി മേളം കാട്ടിപ്രപഞ്ചമെങ്ങും നിറയാന്‍മഴയുടെ കൂടെ വരട്ടേ ഞാന്‍.മഴ എന്റെ അഭ്യര്‍ത്ഥന കേട്ടു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും, സെര്‍ബിയ, ലാറ്റിന്‍ അമേരിക്ക, പെറു, തായ്‌വാന്‍, മലേഷ്യ, തായ്‌ലാണ്ട്‌, ശ്രീലങ്ക, സിങ്കപ്പൂര്‍, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഇറ്റലി, റോം, വത്തിക്കാന്‍, ചൈന, മംഗോളിയ, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങള്‍ പിന്നിട്ട്‌ മഴയോടൊപ്പം ഞാനും പോകുകുയാണ്‌. കാലഭേദങ്ങള്‍ പിന്നിട്ട്‌, അനീതിയും അധര്‍മ്മവും കൊണ്ട്‌ തിളച്ചുരുകുന്ന നാടുകളില്‍ ശാന്തിദൂതുമായി, അമൃതവര്‍ഷമായി, പുതുജീവനായി, .ലോകാസമസ്‌താ സുഖിനോഭവന്തു എന്ന ആര്‍ഷ സന്ദേശം പകരുവാനായി......1997 ആഗസ്റ്റ്‌ മാസത്തില്‍ ആണ്‌ മഴ വരുന്നുണ്ട്‌ എന്ന കവിത രചിച്ചത്‌. തുടര്‍ന്ന്‌ ഇന്ത്യയിലും വിദേശത്തുമായി 1000 -ല്‍ അധികം വേദികളില്‍ ഈ കവിത അവതരിപ്പിച്ചു. റേഡിയോയിലും , ടി.വി ചാനലുകളിലും നിരവധി തവണ സംപ്രേക്ഷണം ചെയ്‌തു. ബസ്‌, കാര്‍, ട്രെയിന്‍, വിമാനം, വള്ളം, ബോട്ട്‌ യാത്രകളില്‍ ഈ കവിത അവതരിപ്പിച്ചു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയര്‍, റോമിലെ കൊളോസിയം, പെറുവിലെ സിസിലിയ പാര്‍ക്ക്‌, സെര്‍ബിയന്‍ പാര്‍ലമെന്റ്‌, താജ്‌മഹല്‍, മൊണാലി, കുട്ടനാടന്‍ യാത്രകള്‍ തെരുവീഥികള്‍, കടല്‍ത്തീരം, അനാഥാലയങ്ങള്‍, ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍ ഇങ്ങനെ എണ്ണമില്ലാത്ത സ്ഥലങ്ങളില്‍ ഈ കവിത യാതൊരു തടസ്സവും കൂടാതെ പാടുവാന്‍ കഴിഞ്ഞു.ഈ കവിത 100 അധികം ഭാഷകളിലേക്ക്‌ വിവര്‍ത്തം ചെയ്യാനുള്ള കഠിനപരിശ്രമത്തിലാണ്‌ ഞാന്‍.മഴ വരുന്നുണ്ട്‌ എന്ന ഈ കവിത, പുസ്‌തകം, ഓഡിയോ സി.ഡി, വീഡിയോ ആല്‍ബം, ചിത്ര ശില്‌പം, നൃത്തശില്‌പം, മൈം, ഉപകരണസംഗീതം, ആനിമേഷന്‍ മാജിക്‌,എന്നിങ്ങനെ ആസ്വാദനത്തിന്റെ 10 തലങ്ങളിലേക്ക്‌ രൂപമാറ്റം ചെയ്‌ത്‌ അവതരിപ്പിക്കുവാനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുന്നു.ഡോ. ബി. ആര്‍. അംബേദ്‌കര്‍ സാഹിത്യശ്രീ നാഷണല്‍ അവാര്‍ഡ്‌, കാഫ്‌ള ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ്‌ എന്ന സംഘടനയുടെ സാഹിത്യശ്രീ, സാഹിത്യശിരോമണി, ഷാന്‍-ഇ-അബാദ്‌ എന്നീ ദേശീയ അവര്‍ഡുകള്‍ ഉള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി അവാര്‍ഡ്‌ ഈ കവിത നേടിത്തന്നു.

facebook share
Related News
Top News
advertisements
alt
alt