news

ഷീല രാജന്‍ തനിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെ - പി ജയരാജന്‍

Story Dated: Friday, Aug 11, 2017 01:40 hrs IST
കണ്ണൂര്‍> മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം നഗരസഭാ ചെയര്‍മാനും സിപിഐ എം നേതാവുമായ കെ ഭാസ്കരന്‍ തന്നെ അപമാനിച്ചു എന്ന തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബൂത്ത് ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ഷീല രാജന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിര്‍ണായകമായ തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെയാണ് സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി ബോധപൂര്‍വം വളച്ചൊടിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പെരിഞ്ചേരി ബുത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്നത് തടഞ്ഞ പ്രിസൈഡിങ് ഓഫീസറുടെ നടപടി താന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് തന്റെയും കെ ഭാസ്കരന്റെയും പേര് പരാമര്‍ശിച്ചുകൊണ്ട് അടിസ്ഥാന രഹിതമായി റിപ്പോര്‍ട് ചെയ്തത്്. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് കെ ഭാസ്കരന്‍. വാര്‍ത്തയില്‍ പറയുമ്ബോലെ ഒരു തരത്തിലുള്ള പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച്‌ ആരോടും പരാതിപ്പെട്ടില്ല. വാര്‍ത്ത നല്‍കുംമുമ്ബ് മലയാള മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളൊന്നും നേരിട്ടോ ഫോണ്‍ മുഖേനയോ അന്വേഷിച്ചിട്ടില്ല-ഷീല അറിയിച്ചു. ഷീല രാജന്‍ തനിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ പാര്‍ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു എന്ന പച്ചക്കള്ളവും ചില മാധ്യമങ്ങള്‍ തട്ടിവിട്ടിരിക്കയാണ്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ വിളറിപൂണ്ടാണ് വലതുപക്ഷമാധ്യമങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ജയരാജന്‍ പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്‍.
facebook share
Related News
Top News
advertisements
alt
alt