news

രാംനാദ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു; വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി

Story Dated: Friday, Aug 11, 2017 09:10 hrs IST

ന്യൂഡല്‍ഹി: വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാം നഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തുടര്‍ന്നു രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുക്കും. ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ആറ് മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റം 18നു ശേഷമാകും. തല്‍ക്കാലം 30, ഡോ. എ.പി.ജെ.അബ്ദുല്‍ കലാം റോഡിലെ വസതിയില്‍ വെങ്കയ്യ തുടരും. വസതി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.

facebook share
Related News
Top News
advertisements
alt
alt