പ്രതിഫലം ചോദിച്ച നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു; നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പോലീസ് കേസ്

Story Dated: Tuesday, Jul 25, 2017 06:06 hrs IST
കൊച്ചി: പ്രതിഫലം ചോദിച്ച നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസ്. കൊച്ചി പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമാണു നടിയുടെ പരാതിയില്‍ പറയുന്നത്. 2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ നല്‍കാതെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. . ജീന്‍ പോള്‍ അടക്കമുള്ളവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.
facebook share
Related News
Top News
advertisements
alt
alt