വില്പന നികുതിയടക്കം കേരളത്തില്‍ പെട്രോളിന് കുറഞ്ഞത് 5.03 രൂപ; വിലയില്‍ പ്രതിഫലിച്ചത് 29 ശതമാനം വരുന്ന വില്പനനികുതിയിലെ കുറവ്

Story Dated: Tuesday, Apr 04, 2017 04:40 hrs IST
ിരുവനന്തപുരം: മാർച്ച് 31നാണ് എണ്ണകമ്പിനികൾ പെട്രോൾ ഡീസൽ വില കുറച്ചത്. പെട്രോളിന് 3.77 രൂപയും ഡീസലിന് 3.74 രൂപയുമാണ് കുറച്ചത്. വില്പന നികുതിയിലെ കുറവ് കൂടി വന്നപ്പോഴാണ് വിലയിൽ മാറ്റം ഉണ്ടായത്. കേരളത്തിൽ വില്പനനികുതിയടക്കം കുറഞ്ഞത് 5.03 രൂപയാണ്. ഡീസലിന് കുറഞ്ഞത് 3.74 രൂപയും കുറഞ്ഞു. 29 ശതമാനം വരുന്ന വില്പനനികുതിയിലെ കുറവാണ് വിലയിൽ പ്രതിഫലിച്ചത്. വില്പനനികുതിയടക്കമുള്ള വില ലഭിക്കാതിരുന്നതിനാൽ ചില പമ്പുകൾ വാർത്തകളിൽ പറഞ്ഞപ്രകാരം പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. പെട്രോൾ കമ്പനികൾ വിലവിവരം നൽകിയതിന് ശേഷമാണ് യഥാർഥ വിലയിളവ് ഉപഭോക്്താക്കൾക്ക് നൽകിയത്. എറണാകുളം ജില്ലയിലെ പമ്പുകളിൽ 69.16 രൂപ മുതലാണ് പെട്രോൾ വില, ഡീസലിന് 59.90 രൂപ മുതലും. വിതരണം ചെയ്യുന്ന കേന്ദ്രത്തിൽനിന്നുള്ള അകലം പരിഗണിച്ച് നേരിയ വ്യത്യാസം പമ്പുകൾ തമ്മിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
facebook share
Related News
Top News
advertisements
alt
alt