news

ഗോവയില്‍, മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി; പരീക്കര്‍ക്ക് ലഭിച്ചത് അവകാശപ്പെട്ടത് പോലെ 22 പേരുടെ പിന്തുണ

Story Dated: Thursday, Mar 16, 2017 07:44 hrs IST

പനജി:  ഗോവയിൽ, മുഖ്യമന്ത്രി മനോഹർ പരീക്കർ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. സുപ്രീം കോടതി നിർദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പിൽ 22 പേരുടെ പിന്തുണ നേടിയാണ് മനോഹർ പരീക്കർ ഭരണത്തുടർച്ച ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുകയും,   വിശ്വാസവോട്ടു തേടാൻ സുപ്രീം കോടതി ബിജെപി സർക്കാരിന് നിർദേശം നല്‍കുകയും ചെയ്തിരുന്നു.   മനോഹർ പരീക്കർ സർക്കാർ അനായാസം വിശ്വാസവോട്ടു നേടുമെന്ന ബിജെപിയുടെ കണക്കുകൂട്ടൽ ശരിവച്ചാണ് ഗോവയിൽ വിശ്വാസ വോട്ടെടുപ്പു ഫലം വന്നത്. ഗോവ നിയമസഭയിൽ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി–17 സീറ്റ്. ബിജെപിക്ക് 13 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിരുന്നു. മൂന്നു സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചു. ഇവരുൾപ്പെടെ 22 എംഎൽഎമാരുടെ പിന്തുണയോടെയാണ് മനോഹർ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടിയത്. ഇന്ന് വിശ്വാസ വോട്ടെടുപ്പിനുശേഷം പരിയുന്ന സഭ പിന്നീട് 23നു ചേരും. 24ന് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കും. മുഖ്യമന്ത്രി മനോഹർ പരീക്കര്‍   നിലവില്‍ രാജ്യസഭാംഗമാണ്. ലക്നോവിനെയാണ് പരീക്കര്‍ പ്രതിനിധീകരിക്കുന്നത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനാല്‍  പരീക്കര്‍ ആറുമാസത്തിന്നുള്ള നിയമസഭയില്‍ എത്തേണ്ടതുണ്ട്.

facebook share
Related News
Top News
advertisements
alt
alt