news

ഐഎഎസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഎം അനുകൂല സംഘടന

Story Dated: Tuesday, Jan 10, 2017 01:28 hrs IST

തിരുവനന്തപുരം• ഐഎഎസുകാരുടെ പ്രതിഷേധ സമര നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്ത്. ഐഎഎസ് ഉദ്യോഗസ്ഥരെ കണക്കിനു വിമര്‍ശിക്കുന്ന രണ്ടു പുറമുള്ള നോട്ടീസ് അച്ചടിച്ച്‌ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുഴുവന്‍ വിതരണം ചെയ്തു. ഈ ഒളിയുദ്ധം കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഐഎഎസുകാരുടെ കൂട്ട അവധി സമരം അപഹാസ്യമായെന്നും കാറ്റു പോയ ബലൂണെന്നും നോട്ടീസില്‍ വിമര്‍ശിച്ചു. സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനു സിപിഎമ്മിന്റെ പിന്തുണ കൂടി ഉണ്ടെന്നു വെളിപ്പെടുത്തുന്നതായി സംഘടനയുടെ പ്രചാരണം. മാത്രമല്ല, ഓഫിസ് സമയത്തു ജോലി അല്ലാതെ മറ്റു പ്രവര്‍ത്തനം പാടില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാന്‍ കീഴുദ്യോഗസ്ഥരുടെ സംഘടന ധൈര്യം കാണിച്ചതു മുഖ്യമന്ത്രിയുടെ കൂടി മൗനാനുവാദത്തോടെയെന്നും വ്യക്തം. നോട്ടീസില്‍ പറയുന്നത് : അഴിമതിക്കെതിരെ ജനവിധി നേടി അധികാരത്തില്‍ വന്ന സര്‍ക്കാരിനെതിരെ അപഹാസ്യ സമരവുമായി രംഗത്തിറങ്ങിയ ഐഐഎസ് ശിങ്കങ്ങളുടെ സമരാഭാസം സഹതാപമുയര്‍ത്തുന്നതാണ്. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ പേരില്‍ ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി വന്നതിന്റെ രാഷ്ട്രീയം കേരള ജനതയ്ക്കു ബോധ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ എണ്ണമറ്റ അഴിമതി, അപവാദ ഇടപാടില്‍ പങ്കുകച്ചവടം നടത്തിയ ഐഎഎസ് പ്രമാണിമാര്‍ക്കെതിരെ നീളുന്ന അന്വേഷണത്തിന്റെ മുനയൊടിക്കാനായി നടത്തിയ സമ്മര്‍ദ്ദതന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് ഓര്‍മിപ്പിക്കുന്നു. ഐഎഎസ് സാറന്‍മാര്‍ ഇല്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നും ഇതുവഴി തങ്ങള്‍ക്കെതിരെയുള്ള അഴിമതി അന്വേഷണം മരവിപ്പിക്കാമെന്നുമുള്ള ഇക്കൂട്ടരുടെ ധാരണയാണു സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ തകര്‍ന്നടിഞ്ഞത്. നിരവധി അന്വേഷണം നേരിടുന്ന അഴിമതിയുടെ ആള്‍രൂപമായ കുപ്രസിദ്ധനായ ഐഎഎസ് പ്രമാണിയുടെ കുബുദ്ധിയില്‍ വിരിഞ്ഞ സമരാഭാസത്തില്‍ ചില സത്യസന്ധരായ ഉദ്യോഗസ്ഥരും വീണുപോയി.....ഇങ്ങനെ പോകുന്നു നോട്ടീസിലെ ഭാഷയും പ്രയോഗവും. ഇതിനിടെ, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരിലും നോട്ടീസില്‍ ഐഎഎസുകാരെ കണക്കിനു വിമര്‍ശിച്ചിട്ടുണ്ട്. കേരള സിവില്‍ സര്‍വീസിനെ മോശപ്പെടുത്തി വരേണ്യ സര്‍വീസിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന കെഎഎസ് പോലുള്ള സംവിധാനത്തിന്റെ ജനവിരുദ്ധ സ്വഭാവം എത്ര രൂക്ഷമായിരിക്കുമെന്നു തിരിച്ചറിയാനുള്ള അവസരമാണിത്. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എഴുതുന്ന വാക്കും നോട്ടും നോക്കി ശമ്ബളം നല്‍കിയാല്‍ മതിയെന്ന ജൂനിയര്‍ ഐഎഎസ് ശിങ്കത്തിന്റെ വെളിപാടും ഉച്ചക്കിറക്കും ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ നിലപാട് അനുസരിച്ചെങ്കില്‍ എത്ര ഐഎഎസ് സാറന്‍മാര്‍ക്കു ശമ്ബളം ലഭിക്കാന്‍ യോഗ്യതയുണ്ടെന്നു തിരിച്ചു ചോദിക്കാത്തതു ഞങ്ങളുടെ മാന്യത കൊണ്ടു മാത്രം. വൈസ് ചാന്‍സലര്‍ ഉദ്യോഗത്തിനിടെ നടത്തിയ ആകാശ യാത്രയും അതിനു ബദലായുള്ള വാഹനയാത്രയും അതിന്റെ പേരിലുള്ള യാത്രാപ്പടി കഥകളും എണ്ണമറ്റ അഴിമതി കഥകളും നാട്ടുകാര്‍ക്ക് അറിയാത്തതല്ലെന്ന് ഓര്‍ക്കുന്നതു നന്ന്. ഇക്കൂട്ടര്‍ക്കു സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലേയെന്നും സംശയമെന്നും നോട്ടീസില്‍ പറയുന്നു. കെഎഎസ് രൂപീകരണ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള സമരത്തില്‍ അണിചേരണമെന്നും സര്‍ക്കാരിനെതിരെ സമരാഹ്വാനവുമായി രംഗത്തിറങ്ങിയ ഐഎഎസുകാരുടെ തനിനിറം തിരിചറിയണമെന്നും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നു. തിരുവനന്തപുരം• ഐഎഎസുകാരുടെ പ്രതിഷേധ സമര നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്ത്. ഐഎഎസ് ഉദ്യോഗസ്ഥരെ കണക്കിനു വിമര്‍ശിക്കുന്ന രണ്ടു പുറമുള്ള നോട്ടീസ് അച്ചടിച്ച്‌ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുഴുവന്‍ വിതരണം ചെയ്തു. ഈ ഒളിയുദ്ധം കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഐഎഎസുകാരുടെ കൂട്ട അവധി സമരം അപഹാസ്യമായെന്നും കാറ്റു പോയ ബലൂണെന്നും നോട്ടീസില്‍ വിമര്‍ശിച്ചു. സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനു സിപിഎമ്മിന്റെ പിന്തുണ കൂടി ഉണ്ടെന്നു വെളിപ്പെടുത്തുന്നതായി സംഘടനയുടെ പ്രചാരണം. മാത്രമല്ല, ഓഫിസ് സമയത്തു ജോലി അല്ലാതെ മറ്റു പ്രവര്‍ത്തനം പാടില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കാന്‍ കീഴുദ്യോഗസ്ഥരുടെ സംഘടന ധൈര്യം കാണിച്ചതു മുഖ്യമന്ത്രിയുടെ കൂടി മൗനാനുവാദത്തോടെയെന്നും വ്യക്തം. നോട്ടീസില്‍ പറയുന്നത് : അഴിമതിക്കെതിരെ ജനവിധി നേടി അധികാരത്തില്‍ വന്ന സര്‍ക്കാരിനെതിരെ അപഹാസ്യ സമരവുമായി രംഗത്തിറങ്ങിയ ഐഐഎസ് ശിങ്കങ്ങളുടെ സമരാഭാസം സഹതാപമുയര്‍ത്തുന്നതാണ്. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ പേരില്‍ ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി വന്നതിന്റെ രാഷ്ട്രീയം കേരള ജനതയ്ക്കു ബോധ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ എണ്ണമറ്റ അഴിമതി, അപവാദ ഇടപാടില്‍ പങ്കുകച്ചവടം നടത്തിയ ഐഎഎസ് പ്രമാണിമാര്‍ക്കെതിരെ നീളുന്ന അന്വേഷണത്തിന്റെ മുനയൊടിക്കാനായി നടത്തിയ സമ്മര്‍ദ്ദതന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് ഓര്‍മിപ്പിക്കുന്നു. ഐഎഎസ് സാറന്‍മാര്‍ ഇല്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നും ഇതുവഴി തങ്ങള്‍ക്കെതിരെയുള്ള അഴിമതി അന്വേഷണം മരവിപ്പിക്കാമെന്നുമുള്ള ഇക്കൂട്ടരുടെ ധാരണയാണു സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ തകര്‍ന്നടിഞ്ഞത്. നിരവധി അന്വേഷണം നേരിടുന്ന അഴിമതിയുടെ ആള്‍രൂപമായ കുപ്രസിദ്ധനായ ഐഎഎസ് പ്രമാണിയുടെ കുബുദ്ധിയില്‍ വിരിഞ്ഞ സമരാഭാസത്തില്‍ ചില സത്യസന്ധരായ ഉദ്യോഗസ്ഥരും വീണുപോയി.....ഇങ്ങനെ പോകുന്നു നോട്ടീസിലെ ഭാഷയും പ്രയോഗവും. ഇതിനിടെ, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പേരിലും നോട്ടീസില്‍ ഐഎഎസുകാരെ കണക്കിനു വിമര്‍ശിച്ചിട്ടുണ്ട്. കേരള സിവില്‍ സര്‍വീസിനെ മോശപ്പെടുത്തി വരേണ്യ സര്‍വീസിന്റെ വക്താക്കള്‍ പ്രചരിപ്പിക്കുന്ന കെഎഎസ് പോലുള്ള സംവിധാനത്തിന്റെ ജനവിരുദ്ധ സ്വഭാവം എത്ര രൂക്ഷമായിരിക്കുമെന്നു തിരിച്ചറിയാനുള്ള അവസരമാണിത്. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എഴുതുന്ന വാക്കും നോട്ടും നോക്കി ശമ്ബളം നല്‍കിയാല്‍ മതിയെന്ന ജൂനിയര്‍ ഐഎഎസ് ശിങ്കത്തിന്റെ വെളിപാടും ഉച്ചക്കിറക്കും ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട്. ഇദ്ദേഹത്തിന്റെ നിലപാട് അനുസരിച്ചെങ്കില്‍ എത്ര ഐഎഎസ് സാറന്‍മാര്‍ക്കു ശമ്ബളം ലഭിക്കാന്‍ യോഗ്യതയുണ്ടെന്നു തിരിച്ചു ചോദിക്കാത്തതു ഞങ്ങളുടെ മാന്യത കൊണ്ടു മാത്രം. വൈസ് ചാന്‍സലര്‍ ഉദ്യോഗത്തിനിടെ നടത്തിയ ആകാശ യാത്രയും അതിനു ബദലായുള്ള വാഹനയാത്രയും അതിന്റെ പേരിലുള്ള യാത്രാപ്പടി കഥകളും എണ്ണമറ്റ അഴിമതി കഥകളും നാട്ടുകാര്‍ക്ക് അറിയാത്തതല്ലെന്ന് ഓര്‍ക്കുന്നതു നന്ന്. ഇക്കൂട്ടര്‍ക്കു സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലേയെന്നും സംശയമെന്നും നോട്ടീസില്‍ പറയുന്നു. കെഎഎസ് രൂപീകരണ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തിയുള്ള സമരത്തില്‍ അണിചേരണമെന്നും സര്‍ക്കാരിനെതിരെ സമരാഹ്വാനവുമായി രംഗത്തിറങ്ങിയ ഐഎഎസുകാരുടെ തനിനിറം തിരിചറിയണമെന്നും നോട്ടീസില്‍ ആഹ്വാനം ചെയ്യുന്നു.

facebook share
Related News
Top News
advertisements
alt
alt