news

സര്‍ക്കാരിനെ ദുര്‍ബലമാക്കന്‍ അനുവദിക്കില്ല: ഐഎഎസുകാരോട് മുഖ്യമന്ത്രി

Story Dated: Monday, Jan 09, 2017 06:14 hrs IST
തിരുവനന്തപുരം• ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം അതീവ ഗൗരവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഐഎഎസുകാര്‍ക്കെതിരായ അന്വേഷണം ആദ്യമായല്ല വരുന്നത്. വികാരം സ്വാഭാവികമാണ്. എന്നാല്‍ വികാരവും നടപടിയും രണ്ടും രണ്ടാണ്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കേണ്ട. അതിനു വഴങ്ങില്ല. അവരുടെ സമരം ശരിയായില്ല. അത് അംഗീകരിക്കാനാകില്ല. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ പ്രതിഷേധിക്കരുത്. ഇക്കാര്യം ചര്‍ച്ചയ്ക്കുവന്ന ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാട് എതിരായതോടെ ഐഎഎസുകാര്‍ സമരത്തില്‍നിന്നു പിന്മാറി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ് നടപടികളെത്തുടര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ മൂലം ഫയലുകള്‍ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിര്‍വഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് ഐഎഎസുകാരുടെ നിലപാട്.
facebook share
Related News
Top News
advertisements
alt
alt