നടന്മാര്‍ തടാകത്തില്‍ മുങ്ങിയ സംഭവം; ഒരാളുടെ മൃതദ്ദേഹം കിട്ടി

Story Dated: Thursday, Nov 10, 2016 08:12 hrs IST
പല ഭാഗങ്ങളും അഴുകി ചീര്‍ത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തില്‍ മുങ്ങിപ്പോയ അനിലിനായി തെരച്ചില്‍ തുടരുകയാണ്. ബംഗലൂരു: സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം ഉദയുടെ മൃതദേഹം കണ്ടെടുത്തു. ഉദയോടൊപ്പം അപകടത്തില്‍ പെട്ട അനിലിനായി മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം തെരച്ചില്‍ തുടരുകയാണ്. ബംഗളുരുവിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ അപകടം നടന്ന് 48 മണിക്കൂറിന് ശേഷമാണ് കന്നട താരം ഉദയുടെ മൃതദ്ദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായത്. പല ഭാഗങ്ങളും അഴുകി ചീര്‍ത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തില്‍ മുങ്ങിപ്പോയ അനിലിനായി തെരച്ചില്‍ തുടരുകയാണ്.തടാകത്തിന്റെ ആഴവും അടിത്തട്ടിലെ ചെളിയും മീന്‍പിടുത്തക്കാര്‍ ഉപേക്ഷിച്ച വലകളും തെരച്ചിലിന് തടസമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ദരെ എത്തിച്ചാണ് ദേശീയ ദുരന്ത നിവാരണ സേന ഇന്ന് തെരച്ചില്‍ പുനഃരാരംഭിച്ചത്. ഇതിനിടെ സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര ടിജി ഹള്ളി തടാകം സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ഉദയും അനിലും മുങ്ങിപ്പോയത്.. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിര്‍മാതാക്കളിലൊരാളായ സുന്ദര്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.ചിത്രത്തിന്റെ സംവിധായകന്‍ നാഗശേഖര്‍, സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പല ഭാഗങ്ങളും അഴുകി ചീര്‍ത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തില്‍ മുങ്ങിപ്പോയ അനിലിനായി തെരച്ചില്‍ തുടരുകയാണ്. ബംഗലൂരു: സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം ഉദയുടെ മൃതദേഹം കണ്ടെടുത്തു. ഉദയോടൊപ്പം അപകടത്തില്‍ പെട്ട അനിലിനായി മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം തെരച്ചില്‍ തുടരുകയാണ്. ബംഗളുരുവിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ അപകടം നടന്ന് 48 മണിക്കൂറിന് ശേഷമാണ് കന്നട താരം ഉദയുടെ മൃതദ്ദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായത്. പല ഭാഗങ്ങളും അഴുകി ചീര്‍ത്ത നിലയിലായിരുന്നു ഉദയുടെ മൃതദ്ദേഹം.ഉദയിനോടൊപ്പം ടിജി ഹള്ളി തടാകത്തില്‍ മുങ്ങിപ്പോയ അനിലിനായി തെരച്ചില്‍ തുടരുകയാണ്.തടാകത്തിന്റെ ആഴവും അടിത്തട്ടിലെ ചെളിയും മീന്‍പിടുത്തക്കാര്‍ ഉപേക്ഷിച്ച വലകളും തെരച്ചിലിന് തടസമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ദരെ എത്തിച്ചാണ് ദേശീയ ദുരന്ത നിവാരണ സേന ഇന്ന് തെരച്ചില്‍ പുനഃരാരംഭിച്ചത്. ഇതിനിടെ സംസ്ഥാന ആഭ്യന്തരമന്ത്രി പരമേശ്വര ടിജി ഹള്ളി തടാകം സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ഉദയും അനിലും മുങ്ങിപ്പോയത്.. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിര്‍മാതാക്കളിലൊരാളായ സുന്ദര്‍ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.ചിത്രത്തിന്റെ സംവിധായകന്‍ നാഗശേഖര്‍, സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
facebook share
Related News
Top News
advertisements
alt
alt