തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; ഏഴിടത്ത് എല്‍ഡിഎഫ് വിജയിച്ചു

Story Dated: Saturday, Oct 22, 2016 09:33 hrs IST
കോഴിക്കോട് കോര്‍പ്പറേഷന്‍ അരിക്കാട് ഡിവിഷനിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടി 8 ജില്ലകളിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അവസാന ഫലം ലഭിച്ചപ്പോള്‍ ഏഴ് സീറ്റുകളില്‍ എല്‍ഡി.എഫിന് ജയം. കോഴിക്കോട് കോര്‍പ്പറേഷന്‍ 41 നാം ഡിവിഷന്‍ യുഡി.എഫ് എല്‍ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. പാലക്കാട്ടെ ഒരു ഡിവിഷന്‍ ബിജെപിയും നില നിര്‍ത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ അരിക്കാട് ഡിവിഷനിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടിയത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് മുഹമ്മദ് ഷമീം 461 വോട്ടുകള്‍ക്ക് എല്‍ഡി.എഫിലെ മൊയ്തീന്‍ കോയയെ പരാജയപെടുത്തി. മുന്‍ സിപിഎം വിമതനും എസ്.എഫ് ഐ മുന്‍ നേതാവുമാണ് മുഹമ്മദ് ഷമീം. കോര്‍പ്പറേഷന്‍ മേയറായിരുന്ന വി.കെ.സി മമ്മദ് കോയ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം ചിറയിന്‍ കീഴ് കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍ഡി.എഫ് നിലനിര്‍ത്തി. 1993 ആര്‍.ശ്രീകണ്ന്‍ നായരാണ് വിജയിച്ചത് .മടവൂര്‍ പഞ്ചായത്തിലെ ‍ സീമന്ത പുരത്ത് എല്‍ഡിഎഫിലെ രജനി ആ‍ര്‍ രഞ്ചിത്തും പടിഞ്ഞാറ്റയില്‍ എം. സിദ്ദിഖും വിജയിച്ചു. അതിയന്നൂര്‍ പഞ്ചായത്തിലെ മരുതം കോടും എല്‍ഡി.എഫിനാണ് ജയം കൊല്ലം കോര്‍പ്പറേഷനിലെ കയ്യാലക്കല്‍ ഡിവിഷന്‍ എല്‍ഡി.എഫ് നില നിര്‍ത്തി എം. നൗഷാദ് 465 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. തൃശ്ശൂര്‍ ദേശമംഗംലം വാര്‍ഡി എല്‍ഡി.എഫ് നില നിര്‍ത്തി. മാനന്തവാടി ബോക്ക് പഞ്ചായത്ത് തിരുനെല്ലി ഡിവിഷനില്‍ എല്‍ഡി.എഫ് സ്ഥാനാ‍ത്ഥി സതീഷ് കുമാര്‍ 2706 വോട്ടുകള്‍ക്ക് വിജയിച്ചു. ഒ.ആര്‍. കേളു എം.എംല്‍.എ ആയി തെരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്
facebook share
Related News
Top News
advertisements
alt
alt